ഉച്ചയ്ക്ക് കറികളുണ്ടാക്കി ഇനി കഷ്ടപ്പെടേണ്ട, ഊണിനൊരുക്കാം ഒരു വെറൈറ്റി ചോറ്

ഉച്ചയ്ക്ക് കറികളുണ്ടാക്കി ഇനി കഷ്ടപ്പെടേണ്ട, ഊണിനൊരുക്കാം ഒരു വെറൈറ്റി ചോറ്. നല്ല കിടിലന്‍ രുചിയില്‍ മസാല ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കപ്പലണ്ടി കാല്‍ കിലോ

ഉഴുന്ന് 4 സ്പൂണ്‍

പരിപ്പ് നാല് സ്പൂണ്‍

ചുവന്ന മുളക് 5 എണ്ണം

കറിവേപ്പില ഒരു തണ്ട്

ഉണക്ക തേങ്ങ 2 സ്പൂണ്‍

എള്ള് 3 സ്പൂണ്‍

എണ്ണ രണ്ട് സ്പൂണ്‍

കടുക് ഒരു സ്പൂണ്‍

ചുവന്ന മുളക് മൂന്നെണ്ണം

കറിവേപ്പില ഒരു തണ്ട്

ജീരകം ഒരു സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

വേവിച്ച ചോറ് (വെള്ള അരിയുടെ) 2 കപ്പ്

തയ്യാറാക്കുന്ന വിധം

കപ്പലണ്ടി പച്ചയ്ക്ക് വാങ്ങുന്നതെങ്കില്‍ നന്നായി വറുത്തതിനു ശേഷം തൊലി കളഞ്ഞെടുക്കുക.

ചീനച്ചട്ടിയിലേക്ക് ഉഴുന്ന്, പരിപ്പ്, ജീരകം, കറിവേപ്പില, ചുവന്ന മുളക്, ചേര്‍ത്ത് വറുത്തെടുക്കുക.

ഉണങ്ങിയ തേങ്ങയും, എള്ളും, തൊലികളഞ്ഞ കപ്പലണ്ടിയും ചേര്‍ത്തു കൊടുക്കാം.

ഇവയെല്ലാം നന്നായി വറുത്ത് അതിനുശേഷം മിക്സിയുടെ ജാറില്‍ നന്നായി പൊടിച്ചെടുക്കുക.

Also Read : അരിയും ഗോതമ്പും കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ !

മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില, പൊട്ടിച്ച ശേഷം അതിലേക്ക് ജീരകം ചേര്‍ത്ത് പിന്നെ ഒരു സ്പൂണ്‍ ഉഴുന്ന്, പരിപ്പ്, എന്നിവ ചേര്‍ത്ത് നന്നായി വറുത്തു കഴിയുമ്പോ അതിലേക്ക് കാല്‍കപ്പ് കപ്പലണ്ടിയും ബാക്കി പകുതി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് വേകിച്ചു വച്ചിട്ടുള്ള വെളുത്ത അരിയുടെ ചോറ് ചേര്‍ത്ത് കൊടുക്കുക.

അതിലേക്ക് പൊടിച്ചു വച്ചിട്ടുള്ള നമ്മുടെ മസാല കൂട്ട് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഉപ്പ് ആവശ്യാനുസരണം ചേര്‍ത്തുകൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News