സിപിഐഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. പിബി യോഗത്തില്‍ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. ഇഎംഎസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി… തുടർന്ന് വായിക്കാം
മധുരയില്‍ സിപിഐഎം 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. 85 അംഗ കേന്ദ്ര കമ്മിറ്റില്‍,. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു. പിബിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. 85 അംഗ സെന്‍ട്രല്‍ കമ്മിറ്റിയില്‍ 30 പേരാണ് പുതുമുഖങ്ങള്‍്. കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രായം 75 തന്നെയാണ്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും ഇളവുണ്ട്… തുടർന്ന് വായിക്കാം
ഏറ്റവും ഇളയകുട്ടിയെ സ്ഥിരവരുമാനമുള്ള ഒരു ജോലിയിലെത്തിക്കണമെന്നായിരുന്നു കൊല്ലം പ്രാക്കുളം സ്വദേശികളായ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടേയും ആഗ്രഹം. എട്ടു മക്കളുണ്ടായെങ്കിലും അതില്‍ നാല് മക്കള്‍ മാത്രമായിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുറച്ചധികം സ്‌നേഹ വാത്സല്യങ്ങളോടെയാണ് ഇരുവരും കുട്ടികളെ നോക്കിയത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റ് മൂന്നുകുട്ടികളും പിഎസ്സി പരീക്ഷയും ബാങ്ക് പരീക്ഷയുമൊക്കെയെഴുതി സര്‍വീസില്‍ കയറി. എന്നാല്‍ ഇളയവന്‍ മാത്രം സര്‍വീസില്‍ കയറിയില്ല. അമ്മയുടെ ആഗ്രഹപ്രകാരം ആ കുട്ടി ഒരു പരീക്ഷ എഴുതിയെങ്കിലും പേപ്പറില്‍ മനഃപൂര്‍വം ഉത്തരം എഴുതാതെ തിരിച്ചുകൊടുത്തു. തുടർന്ന് വായിക്കുക
സിപിഐഎം പൊളിറ്റ്ബ്യൂറോയിൽ 18 അംഗങ്ങൾ. എട്ട് പേർ പുതുതായി പൊളിറ്റ്ബ്യൂറോയിലെത്തി. 6 പേർ ഒഴിവായി. പ്രായപരിധി 75 വയസ് എന്ന മാനദണ്ഡം മധുര പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി ആയതിനാൽ പിണറായി വിജയന് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയത്… തുടർന്ന് വായിക്കുക
തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് സമാന്തരമായി അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളി രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട യു വാസുകി. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വാസുകി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്കു പുറമേ എണ്ണമറ്റ സാമൂഹ്യ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലെയും മുന്നണിപ്പോരാളിയായിരുന്നു. തുടർന്ന് വായിക്കുക
പാർടി കോൺഗ്രസിൻ്റെ ഉദ്ഘാടന ചടങ്ങിൻ്റെ വേദിക്കരികിലൂടെ നടക്കുമ്പോഴായിരുന്നു വെൺമണിച്ചെൽവം എന്ന നാലാം ക്ലാസുകാരൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. ടി വി യിലും അച്ഛൻ്റെ മൊബൈലിലും കണ്ടുശീലിച്ച ഇഷ്ട നേതാവിന് അപ്പോൾ തന്നെ കൊടുത്തു റെഡ് വോളൻ്റിയർമാരെ വെല്ലുന്ന രീതിയിൽ ഉശിരനൊരു സല്യൂട്ട്.
1997 ഏപ്രിൽ മാസത്തിലെ അവസാന ആഴ്ച, മെയ് ഒന്ന് തൊഴിലാളി ദിനത്തിലെ ഒരുക്കങ്ങളെ പറ്റി തൻ്റെ സഖക്കളോട് സംസാരിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു കുപ്പുസ്വാമി. പെട്ടന്ന് ഒരു സ്ത്രീയുടെ ആർത്തനാദം കേട്ട് അവർ തൊട്ടടുത്ത തെരുവിലേക്ക് കുതിച്ചു. അവിടെ അവർ കണ്ട കാഴ്ച്ച ഒരു സ്ത്രീയെ ഗുണ്ടകൾ തലങ്ങും വിലങ്ങും വെട്ടി കൊന്ന് ഇട്ടിരിക്കുന്നത് ആയിരുന്നു.
അന്ന് മധുരയിലെ ആ മണ്ണിൽ പടർന്ന ചോര ലീലാവതി എന്ന കൈത്തറി തൊഴിലാളിയുടേതായിരുന്നു. മധുര കോർപ്പറേഷൻ വില്ലുപുരം വാർഡിൽ നിന്ന് ജയിച്ചു മെമ്പർ ആയ ലീലാവതി ജല മാഫിയയെ എതിർത്തത്തായിരുന്നു കൊലപാതക കാരണം.
Also read: നാല് പതിറ്റാണ്ടിന് ശേഷം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമാകുമ്പോൾ…സന്തോഷം പങ്കുവെച്ച് എസ് സുദേവൻ
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ കുപ്പുസ്വാമിയെ വിവാഹം കഴിച്ചതോടെ ആയിരുന്നു ലീലാവതി പാർട്ടി ആശയങ്ങൾ മനസ്സിലാക്കാനും, ചൂഷണം നേരിടുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കാനും ആരംഭിച്ചത്. ഡി വൈ എഫ് ഐ സജീവ പ്രവർത്തകയായ ലീലാവതി പിന്നീട് ജനാധിപത്യ മഹിളാ സംസ്ഥാന കമ്മിറ്റി അംഗവും ആയിരുന്നു.
1996 ൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയപ്പോൾ മധുരയിലെ വില്ലൂപുരം വാർഡിൽ നിന്നും ജയിച്ചത് ലീലാവതി ആയിരുന്നു. ഡി എം കെയുടെ കോട്ട ആയിരുന്ന വില്ലുപുരത്ത് ലീലാവതിയുടെ വിജയത്തോട് കമ്മ്യൂണിസ്റ്റ് പാർടി വളരാൻ ആരംഭിച്ചു.
കുടിവെള്ളം ആയിരുന്നു വില്ലുപുരത്തെ ജനങ്ങൾ ഏറ്റവും അധികം അനുഭവിച്ച വിഷമം. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് ലീലാവതി പാലിച്ചു. വെള്ളം വിറ്റ് കൊള്ളലാഭം നേടിയവരുടെ എതിർപ്പുകളെ മറികടന്ന് വീടുകളിൽ കുടിവെള്ളം എത്തി.
Also read: എംബിഎ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; വീണ്ടും പരീക്ഷ നടത്തും
ജനകീയ പോരാട്ടങ്ങൾ നയിച്ചാണ് കുടിവെള്ളം എന്ന് അവകാശം ലീലാവതി നേടി എടുത്തത്. പക്ഷെ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് വെള്ളം വിറ്റ് കാശാക്കിയ മാഫിയ അവരുടെ ജീവനെടുത്തു. തൊട്ടടുത്തതെരുവിൽ നിന്നും ഭർത്താവ് കുപ്പുസമി ഓടിയെത്തുമ്പോഴേക്കും ലീലവതിയുടെ ജീവശ്വാസം നിലച്ചിരുന്നു.
24ാം പാർട്ടി കോൺഗ്രസിന് മധുര ഒരുങ്ങുമ്പോൾ ധീര രക്തസാക്ഷി ലീലാവതിയുടെ സ്മരണകളും ഇരമ്പും. മാരി മണവാളൻ, തൂക്കു മേടൈ ബാലു മുതൽ ലീലാവതി വരെ നീളുന്ന രക്തസാക്ഷികൾ അവരുടെ രക്തം നൽകി ചുവപ്പിച്ച മധുരയിൽ ചെങ്കൊടി ഉയരുമ്പോൾ അതിൻ്റെ രക്തവർണത്തിന് ആഴം കൂടുന്നത് രക്തസാക്ഷികളുടെ ഓർമ്മകൾ കൂടിയാണ്.