നാല് ദിവസം നീണ്ട സി പി ഐ എം സംസ്ഥാന സമ്മേളനം പൊതുസമ്മേളനത്തോടെ കൊടിയിറങ്ങി. ബഹുജന റാലിയിലും റെഡ് വൊളന്റിയര്‍ പരേഡിലുമായി ലക്ഷങ്ങള്‍ പങ്കെടുത്തു. കൊല്ലം അക്ഷരാർഥത്തിൽ ചുവന്ന് തുടുക്കുകയായിരുന്നു. ജാതി മത വര്‍ണ വ്യത്യാസമില്ലാതെ മനുഷ്യര്‍ കൈ കോര്‍ത്ത് ചുവടുവെച്ചു. ആശ്രാമം മൈതാനത്ത് അവരെല്ലാം ഒത്തുചേര്‍ന്നു. പൂഴി വീഴാന്‍ ഇടമില്ലാതെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിലൂടെ പ്രിയപ്പെട്ട നേതാക്കള്‍ അഭിവാദ്യം അര്‍പ്പിച്ച് നീങ്ങി. പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൊട്ടുപിറകില്‍ എം എ ബേബി, എ വിജയരാഘന്‍. റെഡ് വാളന്റിയേഴ്സിന്റെ സല്യൂട്ട് പ്രകാശ് കാരാട്ട് സ്വീകരിച്ചു. തുടർന്ന് പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സെക്രട്ടേറിയറ്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ ടീച്ചർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
മയക്കുമരുന്നിനെതിരെ പ്രതിരോധം ഉയര്‍ത്താന്‍ സിപിഐഎം സംസ്ഥാന സമ്മേളന പ്രമേയം
ലോക വനിതാ ദിനത്തിൽ മുഖ്യമന്ത്രിക്ക് വ്യത്യസ്തമായൊരു ആദരം നൽകി വനിതകൾ
മത്സ്യമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക: സിപിഐഎം സംസ്ഥാന സമ്മേളനം
ഓണാട്ടുകരയുടെ എള്ളുകൃഷി പെരുമ സി പി ഐ എം സംസ്ഥാന സമ്മേളന നഗരിയിലും
തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രയത്നിക്കാം; വനിതാദിനാശംസകളുമായി മുഖ്യമന്ത്രി
വ്യാജ പ്രചാരണം വില പോകില്ല; രണ്ട് ദിവസം ജോലി തിരക്കിൽ ആയിരുന്നു; സമ്മേളനവേദിയിലെത്തി മുകേഷ് MLA
സ്നേഹമൂട്ടി കൊല്ലം; മനംനിറഞ്ഞ് പ്രതിനിധികൾ
ചരിത്രത്തിലും സംസ്കാരത്തിലും ആർഎസ്എസ് വിഷം കലർത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ
ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ അണിചേരാൻ ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സമ്മേളനം
കേരളത്തിന്റെ ചുവന്ന ചരിത്രത്തിന് സാക്ഷിയായി സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാള്‍
കൊല്ലം ജില്ലയിലെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം വന്ന ആറ് സര്‍ക്കാരുകളില്‍ നാലും ഇടതുപക്ഷത്തിന്റേത് !
മാലിന്യമുക്ത നവകേരളത്തിന് അണിചേരാന്‍ സി പി ഐ എം സംസ്ഥാന സമ്മേളനം പ്രമേയം
ആറുമാസം പ്രായമുള്ള കുഞ്ഞ് റെഡ് വോളണ്ടിയറാകും! യൂണിഫോം അണിയിക്കാൻ ഒരു അമ്മ
സി പി ഐ എം സംസ്ഥാന സമ്മേളനവേദിയിലെ ഫോട്ടോ പങ്കുവെച്ച് പിണറായി വിജയന്‍; നിമിഷങ്ങള്‍ക്കകം വൈറല്‍
‘ലീഗ് മത രാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നു, അതിന്റെ ഗുണഭോക്താവ് കോൺഗ്രസ്’: എംവി ഗോവിന്ദൻ മാസ്റ്റർ
‘കേരളം നാളെ എങ്ങനെ ആകണം എന്നതിനുള്ള മാർഗരേഖ ഉരിത്തിരിയുന്ന വേദിയായി സമ്മേളനം മാറും ‘: മുഖ്യമന്ത്രി
‘കേരളത്തിലെ സിപിഐഎം ഇന്ത്യയിലെ വലിയ ഘടകം’; പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
സിപിഐഎമ്മിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട; വി ഡി സതീശന് മറുപടിയുമായി പ്രകാശ് കാരാട്ട്
നിയോ ഫാസിസത്തെ ചെറുക്കണം അല്ലെങ്കിൽ അത് പൂർണ്ണ ഫാസിസം ആയി മാറും: പ്രകാശ് കാരാട്ട്
സിപിഐഎം സംസ്ഥാന സമ്മേളനം : പ്രതിനിധികൾക്കായി മൊബൈൽ ആപ്
‘കേരളത്തിലെ കോണ്‍ഗ്രസിന് സംസ്ഥാനത്തിന് എതിരായ താല്‍പര്യങ്ങള്‍’: മുഖ്യമന്ത്രി
ചെങ്കൊടിയേറ്റം; സിപിഐഎം സംസ്ഥാന സമ്മേളന ആവേശത്തില്‍ കൊല്ലം
ചെങ്കടലായി കൊല്ലം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
ചെങ്കടലായി കൊല്ലം; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു
കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുനീക്കും, നവകേരളം സൃഷ്ടിക്കുക എന്നത് ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ
‘സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന ഘടകങ്ങളാണ് നിശ്ചയിക്കുന്നത്’: പ്രകാശ് കാരാട്ട്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സിപിഐഎം) സ്ഥാപിതമായി

സി.എച്ച് കണാരൻ സിപിഐഎമ്മിന്‍റെ ആദ്യ സംസ്ഥാന സെക്രട്ടറിയായി. 1972 വരെ എട്ടുവർഷത്തോളം അദ്ദേഹം സെക്രട്ടറിയായി തുടർന്നു

നാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി 133 സീറ്റുകളിൽ 113 എണ്ണവും നേടി. ഇ.എം.എസ് രണ്ടാമത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി

ഇ കെ നായനാർ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1980 വരെ എട്ടുവർഷത്തോളം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു

സിപിഐഎം നേതൃത്വത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി (എൽഡിഎഫ്) രൂപീകരിച്ചു. ഇ കെ നായനാർ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി

വി എസ് അച്യൂതാനന്ദൻ സിപിഐഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി. തുടർച്ചയായി 12 വർഷത്തോളം അദ്ദേഹം സെക്രട്ടറിയായി തുടർന്നു

ഇ കെ നായനാർ രണ്ടാം തവണ കേരള മുഖ്യമന്ത്രിയായി

ഇ കെ നായനാർ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1996 വരെ നാലുവർഷത്തോളം അദ്ദേഹം സെക്രട്ടറിയായി തുടർന്നു

ഇ കെ നായനാർ മൂന്നാം തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി

ചടയൻ ഗോവിന്ദൻ സിപിഐഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി.

ചടയൻ ഗോവിന്ദന്‍റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയൻ സിപിഐഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി. തുടർന്ന് 2015 വരെയുള്ള 17 വർഷക്കാലം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഏറ്റവുമധികം കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നത് പിണറായി വിജയനാണ്

വി എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണി അധികാരത്തിലെത്തി

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. തുടർന്ന് 2022 വരെ ഏഴ് വർഷം അദ്ദേഹം സെക്രട്ടറിയായി തുടർന്നു

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടി ഇടതുപക്ഷം അധികാരത്തിലെത്തി. പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി. കേരളത്തിൽ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ സിപിഐഎം നേതാവായി പിണറായി വിജയൻ മാറി

അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി