ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾക്ക് അമ്പതാണ്ട്. പൗരസ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തിയ അര്‍ധ-ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ 21 മാസങ്ങള്‍. അടിയന്തരാവസ്ഥ-വിരുദ്ധ ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ ആ ഭീകരകാലം ഞെട്ടലോടെ ഓര്‍ക്കുകയാണ് രാജ്യം. തുടർന്ന് വായിക്കുക
1975 ജൂൺ 25 ന് പ്രഖ്യാപിച്ച് 1977 മാർച്ച് 21 വരെയുള്ള 21 മാസക്കാലം രാജ്യം അനുഭവിച്ച സമാനതകളില്ലാത്ത കിരാത വാഴ്ചയ്ക്ക് ഇരയായ വ്യക്തിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ആദ്യം ജയിലിലടക്കപ്പെട്ട 10 പ്രതിപക്ഷ എം.എല്‍.എമാരിലൊരാളും പിണറായി ആയിരുന്നു. അന്ന് കൂത്തുപറമ്പ് എം എൽ എ ആയിരുന്ന പിണറായി വിജയനെ 1975 സെപ്റ്റംബര്‍ 28 ാം തിയതി രാത്രി വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വായിക്കുക
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഭയപ്പെടുത്തുന്ന ഓർമ്മകളാണ് കോണ്‍ഗ്രസിന്‍റെ കാലത്തെ അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ കരാള ഹസ്തത്തില്‍ നിന്ന് സമരപോരാട്ടങ്ങളിലൂടെ ഇന്ത്യ അതിജീവിച്ചു. പക്ഷെ സ്വേച്ഛാധിപത്യത്തിന്‍റെ പ്രവണത അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാഷ്ട്രീയ ഇന്ത്യക്ക് മേല്‍ വട്ടമിടുന്ന സമകാലികം അവഗണിക്കാനാകില്ല. തുടർന്ന് വായിക്കുക
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കേരളവും അടിയന്തരാവസ്ഥ ജനാധിപത്യത്തിൻ്റെയും പ്രവർത്തന സ്വാതന്ത്ര്യത്തിൻ്റെയും കശാപ്പുശാലയായി. തുടര്‍ന്ന് വായിക്കുക
എന്റെ മകന്‍ മരിച്ചു, അല്ല കൊന്നു, പക്ഷേ സ്വന്തം മകന്റെ ശവശരീരം പോലും കാണാന്‍ എനിക്ക് അവകാശമില്ലേ ? എന്ന ഈച്ചരവാരിയരുടെ ഈ ചോദ്യത്തിന് വര്‍ഷമിത്ര കഴിഞ്ഞിട്ടും ഉത്തരം കിട്ടിയിട്ടില്ല. ഈച്ചരവാരിയരുടെ കണ്ണുനീരിന് കാലംപോലും മറുപടി നല്‍കിയിട്ടുമില്ല എന്നതാണ് വാസ്തവം. തുടർന്ന് വായിക്കുക
അടിയന്തരാവസ്ഥ കാലത്ത് സിപിഐഎം നേതാക്കളും പ്രവർത്തകരും നേരിട്ടത് സമാനതകളില്ലാത്ത ഭരണകൂട അടിച്ചമർത്തലുകളെയാണ്. കൂട്ട അറസ്റ്റും ക്രൂരമായ ലോക്കപ്പ് മർദ്ദന മുറകളും തുടങ്ങി പാർട്ടിയെ ഉന്മൂലനം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. രാജ്യവ്യാപകമായി മെയിൻ്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം വിചാരണ കൂടാതെ 1,000- ത്തിലധികം സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും തടവറകളിലാക്കി തുടർന്ന് വായിക്കുക
രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറ വെയ്ക്കപ്പെട്ട ദിനങ്ങള്‍ ഇന്നലെയെന്ന പോല്‍ ഓരോ മലയാളിയുടേയും മനസിലുണ്ടാകും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കുപ്രസിദ്ധവും കറുത്ത അധ്യായവുമായി അടിയന്തരാവസ്ഥയെ ഒറ്റവാക്കില്‍ കാട്ടാളത്തം എന്ന് വിശേഷിപ്പിച്ചാലും കുറഞ്ഞുപോകും. ഇന്ത്യന്‍ റിപ്പബ്ലിക് ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിലേയ്ക്കു വലിച്ചെറിയപ്പെട്ടതായി കേരളം ഒന്നുകൂടി അടുത്തറിഞ്ഞത് പിണറായി വിജയന്‍ അനുഭവിച്ച ക്രൂരതകള്‍ പുറത്തുപറഞ്ഞപ്പോഴായിരുന്നു. തുടർന്ന് വായിക്കുക
എന്റെ അച്ഛന്‍ പാട്യം ഗോപാലന്‍, കട്ടിയുള്ള മീശ കളഞ്ഞ് വീട്ടിലെത്തിയതാണ് അടിയന്തരാവസ്ഥയെക്കുറിച്ച് കുട്ടിക്കാലത്തെ എന്‍റെ ആദ്യ ഓര്‍മ. ഭാരമേറിയ ഒരു ചുമട് തോളില്‍ നിന്ന് മാറ്റിയശേഷം, കൈകൾ പിന്നിലേക്ക് കെട്ടിപ്പിടിച്ച് പുഞ്ചിരിച്ചുകൊണ്ടായിരുന്നു അച്ഛന്‍റെ വരവ്. പക്ഷേ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്ത രൂപത്തില്‍ അച്ഛനെക്കണ്ടപ്പോള്‍ ഞാനും എന്‍റെ ഇരട്ട സഹോദരിയും ശരിക്കും ഞെട്ടി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ വെട്ടിച്ച് അച്ഛന്‍ ഒളിവിലായിരുന്നു. തുടർന്നുവായിക്കുക

അടിയന്തരാവസ്ഥ പ്രഖ്യാപനം

പത്രങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്

CPIM ന്റെ നേതൃത്വത്തിൽ സംസ്ഥാന-ജില്ലാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു ( എ.കെ.ജി, ഇം.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.എം.ജോര്‍ജ്, ആര്‍.ബാലകൃഷ്ണപ്പിള്ള, കെ. ശങ്കരനാരയാണന്‍, ഒ. രാജഗോപാല്‍, സുശീല ഗോപാലൻ തുടങ്ങിയവര്‍ അറസ്റ്റിലായി )

മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം

കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. തുടർന്ന് ക്രൂരമർദ്ദനമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്

ഇന്ദിരയുടെ നേതൃത്വത്തിൽ ആറു സ്ത്രീകള്‍ നിയസഭയിലെ സന്ദര്‍ശക ഗാലറിയിനിന്ന് മുദ്രാവാക്യം മുഴക്കി

എഞ്ചിയനിയറിങ് വിദ്യാർഥി രാജൻ കസ്റ്റഡിയിൽ

രാജൻ കക്കയം ക്യാമ്പിൽ കൊല്ലപ്പെടുന്നു

അടിയന്തരാവസ്ഥ അവസാനിക്കുന്നു
1975ലെ ജൂണ്‍ മാസം, ജനാധിപത്യത്തെ അവഗണിച്ച് ഇന്ദിര ആരംഭിച്ച ചട്ടങ്ങള്‍ വിട്ടുള്ള ഭരണക്രമം… ഗുജറാത്ത് നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു. കനത്ത ആഘാതമേറ്റ കോണ്‍ഗ്രസ്.. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ ശക്തമായ വെല്ലുവിളി അതായിരുന്നു. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തുന്നു… ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള വിമത ശബ്ദം ശക്തിയാര്‍ജ്ജിച്ചു. തുടർന്ന് വായിക്കുക