Add Background Image

നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽ

2024 ജൂലൈ 30. നേരം വെളുത്തുതുടങ്ങിയിട്ടില്ല. രാത്രിയിൽ പെയ്തുപോയ മ‍ഴപോലെ എല്ലാം ശാന്തമാണെന്ന് കരുതിയാകും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഉറങ്ങാൻ കിടന്നിട്ടുണ്ടാകുക. എല്ലാ കണക്കുകൂട്ടലുകളും തെറ്റിയതും ജീവിതം കീ‍ഴ്മേൽ മറിഞ്ഞതും പെട്ടന്നായിരുന്നു. തുടർന്ന് വായിക്കാം

ഒരിക്കലും മറക്കാത്ത വയനാടൻ കഥ;അതീജീവനത്തിൻ്റെ പുതുചരിത്രം

ഈ നാടിന് ഒരു കഥയുണ്ട്, ഒരിക്കലും മറക്കാനാകാത്ത കഥ. ആ​ദ്യം കേൾക്കുന്നവർക്ക് ഇത് സിനിമാക്കഥയോ കെട്ട് കഥയോ ആണെന്ന് തോന്നാം. എന്നാൽ അതങ്ങനെയല്ല. ഇത് ജീവിത യാഥാർഥ്യത്തിന്റെ കഥയാണ്, അതിജീവനത്തിന്റെ കഥയാണ്, ഒരു നാടിന്റെ കഥയാണ്, നിശ്ചയ ദാർഢ്യത്തിൽ തുഴഞ്ഞു കയറിയ ഒരു നാടിന്റെ കഥ. മുണ്ടക്കൈ ചൂരൽമല വർഷം 2024 ജൂലൈ മാസം 30. വൈകുന്നേരം തൊട്ട് മഴയായൊക്കെ ചെറുതായി ചാറുന്നുണ്ടായിരുന്നു. തുടർന്ന് വായിക്കാം

‘ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്’; മന്ത്രി കെ രാജൻ

ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എല്‍ ഡി എഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വായിക്കാം

വയനാടിനായി ആക്രി പെറുക്കി, മീന്‍ വിറ്റു; ഡിവൈഎഫ്ഐ സമാഹരിച്ചത് 20 കോടി 47 ലക്ഷം രൂപ

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ, അവിടുത്തെ ജനങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാരിനും, നാട്ടുകാർക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും ഒപ്പം ദുരന്തബാധിതരെ ചേർത്ത് പിടിച്ചവരാണ് ഡി വൈ എഫ് ഐ പ്രവർത്തകർ. ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം മുതൽ വയനാട് ടൗൺഷിപ്പിൽ അതിജീവിതർക്ക് വീട് ലഭിക്കുന്നത് വരെ അവരുടെ എല്ലാ കാര്യങ്ങൾക്കും ഡി വൈ എഫ് ഐ ഒപ്പമുണ്ടായിരുന്നു. തുടർന്ന് വായിക്കാം

കരുതലിന്‍റെ തണലൊരുക്കിയ സർക്കാർ: പുനരധിവാസം – നാൾവ‍ഴികൾ

പ്രളയവും ഓഖിയും നിപയും കോവിഡും അടക്കം വൻ ദുരന്തങ്ങളെ ഒറ്റക്കെട്ടായി അതിജീവിച്ച ചരിത്രവും ആത്മവിശ്വാസവുമുള്ള നാടാണ് കേരളം. എന്തുവന്നാലും നേരിടാനുള്ള കരുത്തുണ്ടെന്ന് കരുതിയ നാം പോലും വിറങ്ങലിച്ച് നിന്നുപോയ ദിവസമായിരുന്നു 2024 ജൂലൈ 30. അന്ന് രാവിലെ കേരളമുണർന്നത് ഒരു നാട് തന്നെ ഇരച്ചെത്തിയ മലവെള്ളത്തിൽ അപ്രത്യക്ഷമായ വാർത്ത കേട്ടുകൊണ്ടാണ്. തുടർന്ന് വായിക്കാം

ഇനി ഭയമില്ലാതെ ഉറങ്ങാം; ടൗൺഷിപ്പിൽ കെട്ടിപ്പടുത്തത് ഭൂകമ്പത്തെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കുന്ന സുരക്ഷിത കൂടാരങ്ങൾ

വയനാടിന്റെ മണ്ണിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പച്ചപ്പും കുളിരും മാഞ്ഞുപോയ ആ കറുത്ത രാത്രി മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. 2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ ഗ്രാമങ്ങൾ ഒന്നടങ്കം ഇല്ലാതാവുകയായിരുന്നു. പിന്നീട് നമ്മുടെ കേരളം കണ്ടത് നേരമൊന്നു ഇരുട്ടി വെളുത്തപ്പോൾ എല്ലാം ഇല്ലാതായവർക്കായി ഒറ്റക്കെട്ടായി നിന്ന കേരളജനതയെ ആണ്.  തുടർന്ന് വായിക്കാം