സമകാലീന ഫുട്ബോളിലെ പ്രതിഭാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വേഗതകൊണ്ടും, ഷൂട്ടിങ് മികവുകൊണ്ടും എതിരാളികളെ വിസ്മയിപ്പിച്ചവൻ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി CR7 മാറിക്കഴിഞ്ഞു. പോർച്ചുഗലിലെ മഡെയ്‌റയിലെ ഫഞ്ചാലിലെ നിന്ന് പന്തുതട്ടി തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവൻ്റസ് തുടങ്ങിയ ലോകോത്തര ക്ലബുകൾക്കുവേണ്ടി ഗോളുകളടിച്ചുകൂട്ടി, ഒട്ടനവധി കിരീടങ്ങൾ നേടിക്കൊടുത്തു.
അഞ്ച് ബാലൺ ഡി ഓർ പുരസ്ക്കാരങ്ങൾ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നിരവധി ലീഗ് കിരീടങ്ങൾ, ഒട്ടനവധി ഗോൾ റെക്കോർഡുകൾ- അർപ്പണബോധവും കളിമികവുംകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ കൈവരിച്ച നേട്ടങ്ങൾ അതുല്യമാണ്. ഇപ്പോൾ സൌദി അറേബ്യൻ ക്ലബ് അൽ നാസറിന് വേണ്ടി പന്തുതട്ടിക്കൊണ്ട്, കാൽപ്പന്തുകളിയിലെ ആ ഇതിഹാസയാത്ര ഇപ്പോഴും തുടരുന്നു..

ജനനം 1985 ഫെബ്രുവരി 5 -പോർച്ചുഗലിലെ മദീര ദ്വീപിലെ ഫഞ്ചലിലെ സാവോ പെഡ്രോയിൽ

ആദ്യമായി പന്ത് തട്ടിയത് 7 വയസ്സുള്ളപ്പോൾ അൻഡോറിൻഹയിൽ

സ്പോർട്ടിംഗ് സിപിയിൽ പന്ത്രണ്ടാം വയസിൽ (പ്രതിഫലം- 1500 പൗണ്ട്)

പ്രൊഫഷണൽ അരങ്ങേറ്റം 2002 സെപ്തംബർ 29- പ്രൈമിറ ലിഗയിൽ ബ്രാഗയ്‌ക്കെതിരെ സ്‌പോർട്ടിംഗിനായി (പ്രായം- 17 വയസ്സും 7 മാസവും 25 ദിവസവും)

ആദ്യ പ്രൊഫഷണൽ ഗോൾ 2002 ഒക്‌ടോബർ 7-മൊറിറൻസിനെതിരെ സ്‌പോർട്ടിംഗിനായി ഇരട്ടഗോൾ (പ്രായം-17 വയസും 8 മാസവും 3 ദിവസവും)

മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2003 ഓഗസ്റ്റ് 12- പ്രായം: 18 വർഷം,6 മാസം, 8 ദിവസം

പ്രീമിയർ ലീഗ്അ രങ്ങേറ്റം 2003 ഓഗസ്റ്റ് 16 -പ്രായം: 18 വർഷം,6 മാസം, 12 ദിവസം

രാജ്യാന്തര അരങ്ങേറ്റം 2003 ഓഗസ്റ്റ് 20 – പ്രായം: 18 വർഷം, 6 മാസ, 12 ദിവസം

യുവേഫ ചാമ്പ്യൻസ് ലീഗ്അ രങ്ങേറ്റം 2003 സെപ്റ്റംബർ 9

ആദ്യ പ്രീമിയർ ലീഗ് ഗോൾ 2003 നവംബർ 1

ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് ഗോൾ 2006 സെപ്റ്റംബർ 26

ആദ്യ ട്രോഫി (എഫ്എ കപ്പ്) 2004 മെയ് 22

ആദ്യ ലോകകപ്പ്മ ത്സരം 2006 ജൂൺ 11

ആദ്യ ലോകകപ്പ് ഗോൾ 2006 ജൂൺ 17

ആദ്യ ഹാട്രിക് (ന്യൂകാസിൽ യുണൈറ്റഡിനെതിരെ) 2008 ജനുവരി 12

ആദ്യ ബാലൺ ഡി ഓർ 2008 ഡിസംബർ 02

റയൽ മാഡ്രിഡിലേക്ക് ട്രാൻസ്ഫർ 2009 ജൂൺ 11

റയൽ മാഡ്രിഡ് അരങ്ങേറ്റം (ഡിപോർട്ടീവോ ലാ കൊരുണയ്‌ക്കെതിരെ) 2009 ഓഗസ്റ്റ് 29

റയൽ മാഡ്രിഡിൻ്റെ ആദ്യ ഗോൾ 2009 ഓഗസ്റ്റ് 29

റയൽ മാഡ്രിഡിൻ്റെ എക്കാലത്തെയും മികച്ച സ്‌കോറർ 2015 ഒക്ടോബർ 17

യൂറോ കപ്പ് വിജയം 2016 ജൂലൈ 10

അഞ്ചാമത്തെ ബാലൺ ഡി ഓർ 2017 ഡിസംബർ 7

അഞ്ചാം ചാമ്പ്യൻസ് ലീഗ് 2018 മെയ് 26

ആദ്യ ലോകകപ്പ് ഹാട്രിക് (സ്പെയിനിനെതിരെ) 2018 ജൂൺ 15

യുവൻ്റസിനായി സീരി എ അരങ്ങേറ്റം 2018 ഓഗസ്റ്റ് 18

സീരി എയിലെ ആദ്യ ഗോൾ 2018 സെപ്റ്റംബർ 16

സീരി എ ഗോൾഡൻ ബൂട്ട് 2021 മെയ് 23

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടക്കം 2021 ഓഗസ്റ്റ് 27

എക്കാലത്തെയും അന്താരാഷ്ട്ര ടോപ് സ്‌കോറർ 2021 സെപ്റ്റംബർ 1

കരിയറിലെ എണ്ണൂറാം ഗോൾ 2021 ഡിസംബർ 2

അൽ നാസറിലേക്ക് മാറ്റം 2023 ജനുവരി 1

ആദ്യ അൽ നാസർ ഹാട്രിക് 2023 ഫെബ്രുവരി 9

ഓരോ കളിയിലും ഗോൾ മഴയിൽ ആറാടുമ്പോൾ അയാൾ ഇടക്ക് ഗ്യാലറിയിലേക്ക് നോക്കി പുഞ്ചിരിക്കും. കളിക്കളത്തിൽ കാലു കൊണ്ട് മാന്ത്രികത കാണിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫുട്ബാളർ എന്നതിലുപരി അറിയപ്പെടുന്നത് മറ്റൊരു കാര്യത്തിൽ കൂടിയാണ്; ഒരു ‘പെർഫെക്റ്റ് ഫാമിലി മാൻ’ എന്ന നിലക്കാണത്. ഗാലറിയിൽ നിന്നുമുള്ള ജോർജിനയുടെ മറുപുഞ്ചിരിയാണ് കളിക്കളത്തിലെ അയാളുടെ ഊർജം.
ഫിറ്റ്‌നസ് എടുത്താല്‍ അടുത്ത പത്ത് വര്‍ഷം കൂടി ഊര്‍ജ്ജസ്വലതയോടെ പന്ത് തട്ടാനുള്ള ശേഷി ക്രിസ്റ്റ്യാനോ റൊണോള്‍ഡോക്കുണ്ട്. എന്നാല്‍, ടീമില്‍ ഒരാളുടെ ഇടം നിര്‍ണയിക്കുന്നത് ഫിറ്റ്‌നസ് മാത്രമല്ലല്ലൊ.
കാര്യം ഇങ്ങനെയാണെങ്കിലും ഫുട്‌ബോളിനെ വികാരമായി കാണുന്ന, അതിനായി ഏറെ സ്ട്രഗിള്‍ ചെയ്ത, സര്‍വവും സമര്‍പ്പിച്ച ഇതിഹാസം തന്നെയാണ് സിആര്‍ സെവന്‍. 40 വയസ് പൂര്‍ത്തിയായ ഈ വേളയില്‍ ഉയരുന്ന ചോദ്യവും മറ്റൊന്നല്ല. ഇനിയെത്ര കാലം ഈ ഉയരക്കാരന്‍ ഫുട്‌ബോള്‍ മൈതാനത്ത് തുകല്‍ പന്ത് കൊണ്ട് ഫാന്‍സിനെ ത്രസിപ്പിക്കും.
പോര്‍ച്ചുഗീസ് ദേശീയ ടീമില്‍ ഏറെ കാലം ഉണ്ടാകില്ലെങ്കിലും ക്ലബുകളില്‍ അദ്ദേഹത്തിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുമാരുടെ പക്ഷം. കരിയറില്‍ ആയിരം ഗോളുകള്‍ തികക്കുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്.
കോച്ച് ആകാനില്ലെന്ന് ക്രിസ്റ്റിയാനോ തീര്‍ത്തുപറഞ്ഞിട്ടുണ്ട്. അതെന്റെ പ്ലാന്‍ അല്ലെന്നും ഒരു ടീമിനെ മാനേജ് ചെയ്യാന്‍ തനിക്ക് ആകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
മികച്ച ഫുട്‌ബോള്‍ താരം എന്നതിനൊപ്പം നല്ല ബിസിനസുകാരന്‍ കൂടിയാണ് ക്രിസ്റ്റ്യാനോ. ലോകത്ത് തന്നെ ഏറ്റവും വരുമാനമുള്ള കായികതാരമാണ് അദ്ദേഹം. ഫോബ്‌സ് റാങ്കിങ് അനുസരിച്ച് 239.25 മില്യന്‍ യൂറോ ആണ് വരുമാനം. ഫുട്‌ബോളില്‍ നിന്നാണ് പ്രധാന വരുമാനമെങ്കിലും ബിസിനസിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. 640 മില്യന്‍ ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഓരോ സ്‌പോണ്‍സേഡ് പോസ്റ്റിനും 3.3 മില്യന്‍ യൂറോ ലഭിക്കും. 2023ല്‍ യുആര്‍ ക്രിസ്റ്റിയാനോ എന്ന യുട്യൂബ് ചാനലും ആരംഭിച്ചു.
സിആര്‍ 7 എസ്എ, സിആര്‍ 7 ലൈഫ്‌സ്റ്റൈല്‍ എന്നീ ബ്രാന്‍ഡുകള്‍ വിജയകരമായി വികസിപ്പിക്കാന്‍ സാധിച്ചു. ഫാഷന്‍, ടെക്‌നോളജി, ഫിറ്റ്‌നസ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്.
സിആര്‍ 7 അണ്ടര്‍ വെയര്‍
സിആര്‍ 7 ഫ്രാഗ്രന്‍സ്
സിആര്‍ 7 ഫുട് വെയര്‍
എപിക് എക്‌സ് സിആര്‍7 (ആഡംബര വാച്ചുകള്‍)
ഇന്‍സ്പാര്യ ക്ലിനിക്ക്
ആവ്അത്‌ലറ്റസ്
സിആര്‍ 7 ഫിറ്റ്‌നസ് ജിമ്മുകള്‍
ബിനാന്‍സ്
വൂപ്
ഇറാകുലിസ്
സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ്
മീഡിയലിവ്‌റെ