അന്തസോടെ അധ്വാനിച്ച് ജീവിക്കുകയെന്ന ദൃഢനിശ്ചയത്തോടെ കേരള ആത്മവിദ്യാ സംഘം 1925 ഫെബ്രുവരി 13-ന് ‘ഊരാളുങ്കൽ തൊഴിലാളികളുടെ പരസ്പര സഹായ സഹകരണ സംഘം’ ഒരു ഔപചാരിക സ്ഥാപനമായി രജിസ്റ്റർ ചെയ്തു. ഇത് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
1924-ലെ പ്രളയത്തിൽ നശിച്ചുപോയ കൃഷിയിടങ്ങളും മൽസ്യത്തൊഴിലാളികളുടെ സ്റ്റോക്ക് യാർഡുകളും പുനർനിർമിക്കുന്നതായിരുന്നു ആദ്യ പ്രോജക്ട്. പിന്നീട് വടക്കേ മലബാറിലെ നടപ്പാതകളെ ബന്ധിപ്പിക്കുന്ന നടപ്പാതകൾ നിർമിച്ചു.
കോഴിക്കോട്ടെ കനോലി കനാൽ വീതി കൂട്ടുന്നതിനുള്ള പദ്ധതി കരാർ ഊരാളുങ്കലിന് ലഭിച്ചു
പാലേരി കണാരൻ മാസ്റ്റർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു(തുടർച്ചയായി 32 വർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു) ഇതേ വർഷം തന്നെ ആദ്യമായി ഒരു കലുങ്ക് പാലം നിർമിക്കുന്നതിനുള്ള കരാർ ലഭിച്ചു
മടപ്പള്ളിയിൽ നാദാപുരം റെയിൽവേ സ്റ്റേഷന് സമീപത്തായി പുതിയ ആസ്ഥാന മന്ദിരം തുറന്നു
മലപ്പുറം വേങ്ങരയിൽ വലിയ പാലം നിർമിക്കുന്നതിനുള്ള കരാർ ലഭിച്ചു. ആദ്യമായാണ് ഒരു വലിയ പാലത്തിനുള്ള കരാർ ഊരാളുങ്കലിന് ലഭിക്കുന്നത്.
മടപ്പള്ളി സർക്കാർ കോളേജിലേക്കുള്ള റോഡും ഹെലിപ്പാഡും നിർമിക്കുന്നതിനുള്ള കരാർ ഊരാളുങ്കലിന് ലഭിച്ചു
രമേശൻ പാലേരി ഊരാളുങ്കൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു (അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു)
സഹകരണരംഗത്തെ പ്രവർത്തനങ്ങൾക്ക് ഊർജമേകുന്ന തരത്തിൽ സഹകരണവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയൻ മുൻകൈയെടുത്ത് കൊണ്ടുവന്ന സഹകരണ പ്രമേയം ഇ കെ നായനാർ സർക്കാർ കൊണ്ടുവന്നത് ഊരാളുങ്കലിന് കൂടുതൽ കരുത്തേകി
ചേറോട് റെയിൽവേ മേൽപ്പാല നിർമാണം ഊരാളുങ്കലിന് ലഭിച്ചു
കോഴിക്കോട് ബൈപ്പാസ് മൂന്നാം ഘട്ടം നിർമാണം ഊരാളുങ്കലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു
ദേശീയ ലേബർ കോ-ഓപ്പേറേറ്റീവ് ഫെഡറേഷനിൽ അംഗത്വം ലഭിച്ചു
ഊരാളുങ്കൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് പുതിയ ഓഫീസ് ആരംഭിച്ചു
ഊരാളുങ്കലിന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട് പുതിയ സൈബർ പാർക്ക് നിർമാണം ആരംഭിച്ചു
കോഴിക്കോട് ഇ കെ നായനാർ മേൽപ്പാലം നിർമാണം ഊരാളുങ്കൽ പൂർത്തീകരിച്ചു. ഇത് കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിൽ ഏറെ നിർണായകമായി
ടൂറിസം-സാംസ്ക്കാരികരംഗത്തെ ഉന്നതി ലക്ഷ്യമിട്ട് സാഗരാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചു
കോഴിക്കോട്ടെ മുക്കംകടവ് പാലം നിർമാണം ഏറ്റെടുത്തു
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുഷാരഗിരി പാലം നിർമാണം ആരംഭിച്ചു
ബുദ്ധിവൈകല്യമുള്ളവരെ പരിശീലിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി യുഎൽ കെയർ നായനാർ സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ ട്രെയിനിങ്ങ് & പ്ലെയിസ്മെന്‍റ് ആരംഭിച്ചു
രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാർ മുഖർജി കോഴിക്കോട് യുഎൽ സൈബർ പാർക്ക് ഉദ്ഘാടനം ചെയ്തു
ബൈപ്പാസ് നിർമാണം 16 മാസം കൊണ്ട് പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. കരാർ പ്രകാരമുള്ള കാലാവധി 36 മാസമായിരുന്നു
ഊരാളുങ്കലിനെക്കുറിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസകും മിഷേൽ വില്യംസും ചേർന്ന് എഴുതിയ ‘ബിൽഡിങ് ആർട്ടർനേറ്റീവ്സ്; ഇന്ത്യാസ് ഓൾഡസ്റ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ്’ എന്ന പുസ്കതം പുറത്തിറങ്ങി
വയോധികർക്കുവേണ്ടി വടകരയിൽ നിർമിച്ച യുഎൽ കെയർ മടിത്തട്ട് സെന്‍റർ ഉദ്ഘാടനം ചെയ്തു
നിർമാണ രംഗത്തെ വൈദഗ്ദ്ധ്യവും ആധുനികതയും ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ സ്ഥാപിച്ചു
തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള ദേശീയപാത നാലുവരിയാക്കുന്ന നിർമാണം ഊരാളുങ്കലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു
അന്താരാഷ്ട്ര കോ-ഓപ്പേറ്റീവ് അലൈൻസിൽ (ICA) ഊരാളുങ്കൽ അംഗമായി
തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള ദേശീയപാത നാലുവരിയാക്കുന്ന നിർമാണം ഊരാളുങ്കലിന്‍റെ നേതൃത്വത്തിൽ പൂർത്തിയാക്കി
കരകൌശല വിദഗ്ദർക്ക് അന്താരാഷ്ട്ര വിപണിയിലേക്കുള്ള വാതായനങ്ങൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചു
നിർമാണരംഗത്ത് ലോകനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അസംസ്കൃതവസ്തുക്കളുടെ നിലവാരം ഉറപ്പിക്കുന്നതിനായി ഊരാളുങ്കലിന്‍റെ നേതൃത്വത്തിൽ മെറ്റാലാബ് ആരഭിച്ചു
സഹകരണ രംഗത്തെ അഭിമാന സ്തംഭമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റിവ് സൊസൈറ്റിക്ക് ഇന്ന് നൂറാം പിറന്നാൾ. ഒരു വർഷം നീണ്ട ശതാബ്ദിയാഘോഷങ്ങൾക്ക് ഈ മാസം സമാപനമാവും. നൂറു വർഷം മുൻപ് ഒരു ഫെബ്രുവരി 13 നാണ് ഗുരു വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിൻ്റെ പ്രവർത്തകർ, ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘത്തിന് രൂപം നൽക്കുന്നത്. ഇന്നത് നിർമാണ മേഖലയിലെ ഒരു ബ്രാൻ്റ് നെയിം ആയി മാറികഴിഞ്ഞു.
ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനം, ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘം മുതൽ ഊരാളുങ്കലിന് അവകാശപ്പെടാൻ നിരവധി നേട്ടങ്ങൾ. ഇക്കാലം കൊണ്ട് യുഎൽഎൽസിഎസ് സ്വന്തമാക്കിയത് വിശ്വാസ്യതയുടെ ബ്രാൻ്റ് നെയിം കൂടിയാണ്.
ഒരു സഹകരണസ്ഥാപനം നേടിയെടുത്ത പേരും പെരുമക്കും ഉദാഹരണം കൂടിയാവുന്നു യുഎൽഎൽസിഎസ്. 18,000 ആളുകഓണ് യുഎൽഎൽസിഎസിന്‍റെ ഭാഗമായി വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നത്.ഐ ടി പാർക്കുമുതൽ എഴുതി ചേർക്കാൻ നിരവധി എണ്ണം. ഒരു വർഷം നീണ്ട ശതാബ്ദി ആലോഷങ്ങളാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത് സഹകരണ സർവ്വകാലാശാല എന്ന സ്വപ്നം കൂടി നടപ്പാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് യുഎൽഎൽസിഎസിൻ്റെ മുന്നോട്ടുള്ള പ്രവർത്തനം.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിർമ്മിച്ചതും നിർമ്മിക്കുന്നതുമായ പ്രധാനപദ്ധതികളിൽ ദേശീയപാത ആറുവരിയാക്കൽ, ഏഷ്യയിൽ ഏറ്റവും നീളമുള്ള കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമായ വലിയഴീക്കൽ പാലം, മാതൃകാപൊതുവിടമായി രാജ്യാന്തരമാദ്ധ്യമങ്ങൾവരെ പ്രശംസിച്ച വാഗ്ഭടാനന്ദ പാർക്ക്, ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാകാൻ പോകുന്ന പെരുമ്പളം പാലം, സെമി-എലിവേറ്റഡ് ഹൈവേ ആയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ഡിജിറ്റൽ ഹബ്ബ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയവ ഉൾപ്പെടുന്നു.
സഹകരണപ്രസ്ഥാനങ്ങളുടെ ആഗോളസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്‌സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020-ലെയും 2021-ലെയും റിപ്പോർട്ടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.