Add Background Image

സമരമമരഗാഥ: വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവസൂര്യൻ

ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… അലയടിച്ചെത്തിയ ജനാവലി സാക്ഷി, വി.എസ് എന്ന മഹാവിപ്ലവകാരിയുടെ സമരജീവിതം ഇനി ജ്വലിക്കുന്ന ഏടായി നമുക്ക് പ്രകാശമേകും. മുൻമുഖ്യമന്ത്രിയും സിപിഐഎം എന്ന മഹാപ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളുമായ വി.എസ് അച്യുതാനന്ദൻ ഇനി സ്മരണകളിരമ്പുന്ന നക്ഷത്രം. പുന്നപ്ര-വയലാറിലെ ധീരവിപ്ലവകാരികൾ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ, അവർക്കൊപ്പം ഇനി സഖാവ് വി.എസും. ജൂലൈ 21ന് അന്തരിച്ച വി.എസിന്‍റെ സംസ്ക്കാരം ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലാണ് നടന്നത്. 

തുടർന്ന് വായിക്കുക

Live TV

Live Blog

മഹാ വിലാപയാത്ര

കണ്ണേ കരളേ വി എസ്സേ… കേരള രാഷ്ട്രീയത്തിലെ അതികായന് വിട

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഹൃദയാഘാതം മൂലം വി എസ്സിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തുടർന്ന് വായിക്കുക

Add Background Image

‘സമരം തന്നെ ജീവിതം’- തീക്ഷ്ണജീവിതം വരച്ചുകാട്ടിയ ആത്മകഥ

അടിമുടി സമരപോരാളിയായിരുന്നു വി എസ് അച്യുതാനന്ദൻ. അതു അന്വർഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പേരും. സമരം തന്നെ ജീവിതം എന്ന പേരിൽ സമരതീഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവ സമ്പന്നമായ വ്യക്തി ജീവിതവും ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

തുടർന്ന് വായിക്കുക

വി എസിന്റെ ഓര്‍മയില്‍

1923 ഒക്ടോബർ 20

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് വി എസ് ജനിച്ചു.

1938

സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായി

1940

വി എസ് 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി

1946

പുന്നപ്ര വയലാർ സമരം നയിക്കുകയും, അറസ്റ്റിലാകുകയും, ക്രൂരമർദ്ദനത്തിന് ഇരയാകുകയും ചെയ്തു

1952

1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

1954

1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

1959

1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി മാറി

1964

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതോടെ സിപിഐഎം സ്ഥാപനകനേതാക്കളിൽ ഒരാളായി വി.എസ്, അതിനൊപ്പം പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിയംഗവുമായി- 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ

1967

1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി

1970

1970ൽ അമ്പലപ്പുഴയിൽനിന്ന് വീണ്ടും നിയമസഭയിലെത്തി. ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്

1980

1980-ൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. അന്നു മുതൽ 1991 വരെ മൂന്നു തവണ വി എസ് ആ സ്ഥാനത്ത് തുടർന്നു

1986

1986-ൽ വി എസ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി. അന്നു മുതൽ 2009 വരെ 23 വർഷം പിബി അംഗമായി വി എസ് തുടർന്നു

1991

1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു വിജയിച്ചു. കേരളത്തിന്‍റെ പ്രതിപക്ഷനേതാവായി

2001

മലമ്പുഴയിൽനിന്ന് വി എസ് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. രണ്ടാം തവണ കേരളത്തിന്‍റെ പ്രതിപക്ഷനേതാവായി

2006

മലമ്പുഴയിൽനിന്ന് വൻ വിജയം നേടിയ വി എസ് ആദ്യമായി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി

2011

മലമ്പുഴയിൽനിന്ന് ഹാട്രിക്ക് വിജയം നേടി ഏഴാംതവണ നിയമസഭാംഗമായി. പ്രതിപക്ഷനേതാവായി മൂന്നാം ടേം

2025

2025 ജൂൺ 24ന് വി എസ് അച്യുതാനന്ദൻ അന്തരിച്ചു. മകനൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്ന് ജുൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം

സമരസൂര്യൻ

നാലാം വയസില്‍ അമ്മയും 11-ാം വയസില്‍ അച്ഛനും നഷ്ടപ്പെട്ട വി എസ്; പിന്നീട് സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍

1923 ഒക്ടോബര്‍ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് ജനിച്ചത്. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നു. തുടര്‍ന്ന് മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.

തുടർന്ന് വായിക്കാം

ആലപ്പുഴയില്‍നിന്ന് സിഐഡിമാര്‍ പാലയില്‍; വിഎസില്‍നിന്ന് അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഒരു ഉത്തരം!

പുന്നപ്ര-വയലാര്‍ സമരകാലത്ത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് പൊലീസിന് പിടികൊടുക്കാതെ വിഎസ് അച്യുതാനന്ദന്‍ ഒളിവില്‍ പോകുന്നത്. എന്നാല്‍ അതിനിടെ പൂഞ്ഞാറില്‍ നിന്ന് വി എസ് അറസ്റ്റിലായി. കൊടുംക്രൂര മര്‍ദ്ദനത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട് വി എസിനേ നേരിടേണ്ടിവന്നത്.

തുടർന്ന് വായിക്കാം

സമരാഗ്നിയില്‍ ജ്വലിച്ച വി എസ്; കേരള ചരിത്രത്തില്‍ മായാത്ത രണ്ടക്ഷരം

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെന്‍ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തല കുനിക്കാത്ത ശീലമെന്‍ യൗവനം…’ പുന്നപ്ര വയലാര്‍ സമരാഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുത്ത കമ്മ്യൂണിസ്റ്റ്നേതാവിന് വിട,,

തുടർന്ന് വായിക്കുക

വി.എസിന്‍റെ ജീവിതത്തിലൂടെ…

‘മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ രണ്ട് ദശാബ്ദക്കാലം’: വി എസിന്റെ പാർലമെന്ററി ജീവിത്തിലേക്കൊരു തിരിഞ്ഞുനോട്ടം

കേരളം കണ്ട ഏറ്റവും വലിയ സമര പോരാളിയായിരുന്നു വി എസ് അച്യുതാനന്ദൻ. സി പി ഐ എമ്മിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. സ്വതന്ത്ര്യസമര സേനാനി. കേരളത്തിന്റെ സമര പോരാട്ടങ്ങളിൽ അടിച്ചമർത്തപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി ശബ്ദമുയർത്തിയ സമരാഗ്നി. 

തുടര്‍ന്ന് വായിക്കാം

Add Background Image

കാല്‍വെള്ളയില്‍ ബയണറ്റ് കുത്തിയിറക്കി പൊലീസ്, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ത്തള്ളി; തിരിച്ചുവന്ന വിഎസ് പാര്‍ട്ടിയുടെ കൈപിടിച്ച് നടത്തിയത് ചരിത്രം പോരാട്ടം

വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനായി ജനിച്ച് വേലിക്കാത്ത ശങ്കരന്‍ അച്യുതാനന്ദനായി വളര്‍ന്ന് വിഎസ് അച്യുതാനന്ദനായി മാറി. ഒടുവില്‍ വിഎസ് എന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികതയില്‍ മലയാളികള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്ന നേതാവാണ് വിഎസ്. വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനില്‍ തുടങ്ങി വിഎസ് എന്ന ചുരുക്കപ്പേരില്‍ അദ്ദേഹം എത്തിപ്പെട്ടത് ഒരു പുരുഷായുസ്സ് മുഴുവന്‍ നീണ്ട ജനകീയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്നാണ്.

തുടർന്ന് വായിക്കാം

Add Background Image