സ്‌പൈസസ് ബോർഡ് നിയമന തട്ടിപ്പ് ; പ്രതിയായ ബി ജെ പി നേതാവ് ഒളിവിൽ

സ്പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയായ യുവമോർച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് സി ആർ ഒളിവിൽ. അറസ്റ്റ് ഭയന്നാണ് ഇയാൾ ഒളുവിൽ പോയതെന്നാണ് വിവരം. നിയമന തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവുമായി ചേർന്നാണ് രാജേഷ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിൽ രാജേഷ് വാങ്ങിയത് 91800 രൂപ. രാജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Also read:തിരുവനന്തപുരത്ത് സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

അതേസമയം,ബാസിത്തിനെ ഇന്ന് വിശദമായി കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്യും. അഖിൽ സജീവനായി ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അഖിൽ സജീവിനെയും റെയീസിനെയും ഒരുമിച്ചിരുത്തിയും അല്ലാതെയുമുള്ള ചോദ്യം ചെയ്യലിനും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News