ഈസിയായി തയ്യാറാക്കാം ചീര സൂപ്പ്

ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ചീര വൈറ്റമിന്‍ എ,സി, അയണ്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കും

തയ്യാറാക്കുന്ന വിധം

ഒരു പാത്രം ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കണം. ചെറിയ ബ്രൗണ്‍ നിറം എത്തുന്നത് വരെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചീര ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ച് മൈദയിട്ട് വേകുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

കുരുമുളക് പൊടി, പഞ്ചസാര, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്തശേഷം പത്ത് മിനിറ്റ് മാറ്റിവയ്ക്കുക. വെള്ളം മാത്രമെടുത്ത് ചൂടാക്കിയശേഷം ഇതിലേക്ക് പാലും ചേര്‍ക്കണം. രണ്ട് മിനിറ്റോളം വീണ്ടും ചൂടാക്കണം. ചൂടോടെ വിളമ്പാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here