ഇലന്തൂരിൽ ആട് ഫാമിൽ സൂക്ഷിച്ചിരുന്ന 490 ലിറ്റർ സ്പിരിറ്റ് പിടികൂടി

പത്തനംതിട്ട ഇലന്തൂരിൽ ആട് ഫാമിൽ സൂക്ഷിച്ചിരുന്ന 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം
പിടികൂടി. സംഭവത്തിൽ ഇലന്തൂർ സ്വദേശി രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ
പരിശോധനയിലാണ് 34 ലിറ്ററിന്റെ 14 കന്നാസുകളിലായി 490 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തിൽ രാജേഷ് കുമാറിന്റെ സുഹൃത്തുക്കളായ സജി, രതീഷ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.

റെയ്ഡിൽ പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, പ്രിവന്റീവ് ഓഫീസർമാരായ എസ് സുരേഷ് കുമാർ, ഡി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎ ഷിമിൽ, നിയാദ് എസ്. പാഷ, ടി.എൻ ബിനുരാജ്, സോമശേഖരൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റാണി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News