തൃശൂരില്‍ കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി

തൃശൂര്‍ ശ്രീനാരായണപുരത്ത് കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി. ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറ് പോഴങ്കാവില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പില്‍ നിന്നാണ് ഇരുപത്തിയൊന്നു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ കള്ള് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി പുത്തന്‍തറ വീട്ടില്‍ സൈജു, ഷാപ്പ് മാനേജര്‍ പനങ്ങാട് ചാണാശേരി വീട്ടില്‍ റിജില്‍ എന്നിവരെ പ്രതികളാക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തു.

Also Read: ഉച്ചയൂണിനൊപ്പം കഴിക്കാം നല്ല നാടന്‍ മീന്‍ മപ്പാസ്; ഈസിയായി തയ്യാറാക്കാം

പാലക്കാട് നിന്നും കൊണ്ട് വരുന്ന കള്ളില്‍ സ്പിരിറ്റ് കലര്‍ത്തിയാണ് ഷാപ്പില്‍ വില്‍ക്കുന്നതെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിയും ഷാപ്പ് മാനേജരുമായ റിജിലിനെ റിമാന്‍ഡ് ചെയ്തു. വ്യാജക്കള്ള് പിടിച്ചെടുത്ത ഷാപ്പ് എക്‌സൈസിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News