എൻ സിപിയിലെ പിളർപ്പ് ദേശീയ തലത്തിൽ പാർട്ടിയെ ബാധിക്കില്ല; പിസി ചാക്കോ

എൻ സിപിയിലെ പിളർപ്പ് ദേശീയ തലത്തിൽ പാർട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. മഹാരാഷ്ട്രയിൽ അധികാരത്തിനു വേണ്ടിയാണ് അജിത് പവാർ പാർട്ടി വിട്ടത്. മഹാരാഷ്ട്രയിലെ എംഎൽഎമാരുടെ കാലുമാറ്റത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ പാർട്ടി ചിഹ്നം നഷ്ടപ്പെടില്ല. രാജ്യത്തെ മറ്റെല്ലാ ഘടകങ്ങളും ശരദ് പവാറിനൊപ്പം ആണെന്നും കേരളഘടകം ശരദ് പവാറിനൊപ്പം ആണെന്നും പിസി ചാക്കോ പറഞ്ഞു. ജില്ല അധ്യക്ഷന്മാർ അടക്കം 57 ഭാരവാഹികളുടെ പിന്തുണ സത്യവാങ്മൂലം തയ്യാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ എംഎൽഎമാരുടെ എണ്ണം നോക്കിയല്ല പാർട്ടിയുടെ ഉടമസ്ഥത തീരുമാനിക്കുന്നത്.

also read; കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍

ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഓരോ എംപിമാരെ മാത്രമേ അജിത് പവാറിനു കൂടെ നിർത്താൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി ഉളളവർ ശരദ് പവാറിൻ്റെ ഒപ്പം ആണ്. സുപ്രിയ സുലെയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം അല്ല പിളർപ്പിന് കാരണം. അനുഭവ സമ്പത്ത് അടിസ്ഥാനമാക്കിയാണ് സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡൻ്റ് ആക്കിയത്. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. രണ്ട് വർക്കിംഗ് പ്രസിഡൻ്റുമാരിൽ ഒരാൾ മാത്രമാണ് പ്രഫുൽ പട്ടേൽ. അദ്ദേഹം പാർട്ടി വിട്ടത് പാർട്ടി ഘടനയെ ബാധിക്കില്ല – പിസി ചാക്കോ പറഞ്ഞു.

also read; കനത്ത മഴ; സംസ്ഥാനത്ത് അതീവ ജാഗ്രത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News