
കായിക കേരളത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് ഒക്ടോബറിൽ സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കൊച്ചി കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്‍ററിൽ ഇന്നലെ നടന്ന കെ-എസ്ജെഎ പൊതുയോഗത്തിലാണ് തീരുമാനം. സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു.
പ്രസിഡന്റ്- സ്റ്റാന്‍ റയാന്‍ (ദ ഹിന്ദു), സെക്രട്ടറി- സി.കെ രാജേഷ് കുമാര്‍ (ജന്മഭൂമി), ട്രഷറര്‍-അഷ്‌റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരാണ് പ്രഥമ കമ്മിറ്റി ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി സുനീഷ് തോമസ് (മലയാള മനോരമ), സനില്‍ ഷാ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറിമാരായി ആര്‍. രഞ്ജിത് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി) എന്നിവരും ചുമതലയേറ്റു.
ALSO READ; ഇസ്രയേൽ ആക്രമണത്തോടെ ഇറാനിൽ കുടുങ്ങി ഇന്റര്‍ താരം മെഹ്ദി; ക്ലബ് ലോകകപ്പ് നഷ്ടമാകും
കായികമാധ്യമ രംഗത്തെ പ്രമുഖരായ കമാല്‍ വരദൂര്‍ (ചന്ദ്രിക), ആന്റണി ജോണ്‍ (മലയാള മനോരമ), കെ,.വിശ്വനാഥ് (മാതൃഭൂമി), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ് ന്യൂസ് ), ജോയ് നായര്‍ (ജയ്ഹിന്ദ് ന്യൂസ്) എന്നിവരാണ് രക്ഷാധികാരികള്‍. അന്തരിച്ച പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകരായിരുന്ന പി.ടി ബേബി, യു.എച്ച് സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു. പ്രസിഡന്റ് സ്റ്റാന്‍ റയാന്‍ അധ്യക്ഷനായ പൊതുയോഗം സംഘടന രക്ഷാധികാരികള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി.കെ രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ് നവാസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ഷജില്‍ കുമാര്‍, അഷ്‌റഫ് തൈവളപ്പ്, രഞ്ജിത് ആര്‍, സിറാജ് കാസിം, സനില്‍ ഷാ, സുനീഷ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here