
നവി മുംബൈ ഉൽവെ നോഡ് കേരള സമാജം കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ചെറിയ കുട്ടികൾ മുതൽ 85 വയസ്സ് പ്രായമുള്ളവരുടെ സജീവ പങ്കാളിത്തമാണ് കായിക ദിനത്തെ കുടുംബസംഗമത്തിന്റെ പ്രതീതിയിൽ അവിസ്മരണീയമാക്കിയത്.
നവി മുംബൈ ഉൽവെ നോഡ് കേരള സമാജമാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്. ചെറിയ കുട്ടികൾ മുതൽ 85 വയസ്സ് പ്രായമുള്ളവരാണ് കായികദിനത്തിൽ പങ്കാളികളായത്. യുവാക്കളുടെ സംഘാടന മികവും പ്രകടമായി.
Also Read: ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ഊരാളുങ്കൽ സൊസൈറ്റിക്ക്; മന്ത്രി നിതിൻ ഗഡ്കരി അവാർഡ് സമ്മാനിച്ചു
സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനിയിലും പുൽപ്പരപ്പിലുമായിട്ടാണ് കായിക മത്സരങ്ങൾ നടന്നത്. സ്പോർട്ട്സ് ഇൻസ്ട്രക്ടർ കതിരവൻ നൽകിയ വാം അപ് സെഷന് ശേഷം, സമാജം വൈസ് പ്രസിഡന്റ് മുഹമ്മദ് അലിയാണ് സ്പോർട്സ് കൺവീനർ ദാസ് ഡേവിഡിന് പതാക കൈമാറി കായിക മത്സരങ്ങൾക്ക് തുടക്കമിട്ടത്.
പ്രായത്തിന് യോജിച്ച വിവിധ മത്സരയിനങ്ങളിലായി കുട്ടികൾ മുതൽ 85 വയസ് വരെ പ്രായമുള്ളവർ വരെ പങ്കെടുത്തു. മത്സര വിജയികൾക്ക് സമാജം ഭാരവാഹികളും മുതിർന്ന അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് മെഡൽ നൽകി അനുമോദിച്ചു.
മത്സരങ്ങളായിരുന്നുവെങ്കിലും കുടുംബസംഗമത്തിന്റെയും ഉത്സവത്തിന്റെയും പ്രതീതിയിൽ നടന്ന കായികദിനം അംഗങ്ങളുടെ സജീവ് പങ്കാളിത്തം കൊണ്ടും യുവജനങ്ങളുടെ സംഘാടന മികവിലും ശ്രദ്ധ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here