
ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനെതിരെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്‌സർ പട്ടേലിന് കനത്ത പിഴ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഡല്‍ഹി ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചത്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് അക്സറിനെതിരെതിരെയുള്ള ഈ നടപടി . ഇനിയും കുറഞ്ഞ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയാല്‍ അക്‌സര്‍ പട്ടേലിന് പിഴ നിരക്ക് കൂടും.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
എന്നാൽ മറുപടി ബാറ്റിങ്ങിൽ ഡല്‍ഹി ക്യാപിറ്റല്‍സ് 19 ഓവറിൽ 193 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ തോൽവിയാണിത്. നിലവിൽ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here