
കൊച്ചി: വേൾഡ് സ്പോർട്സ് ജേണലിസ്റ്റ് ദിനമായ ജൂലൈ 2ന് കേരളത്തിലെ കായിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കെ-സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ് ജെഎ) മാധ്യമപ്രവർത്തകർക്കായി കായിക പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. കൊച്ചിയാണ് വേദി. ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് പരമാവധി മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം. ഒരു ടീമിൽ 2 പേരായിരിക്കണം ഉണ്ടാകേണ്ടത്.
ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ.
ഫ്രീലാൻസ് മാധ്യമ പ്രവർത്തകർക്കും പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ് 200 രൂപ. രാവിലെ 10 മുതലായിരിക്കും മത്സരം. കൊച്ചിയിലെ വേദി ഏതെന്ന് പിന്നീട് അറിയിക്കുന്നതായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി-30-06-2025, വൈകിട്ട് 6 മണി. താത്പര്യമുള്ളവർ സ്ഥാപനത്തിൻ്റെ പേരും ടീമംഗങ്ങളുടെ പേരും താഴെ പറയുന്ന e-mail id യിലേക്ക് അയയ്ക്കേണ്ടതാണ്. ksjaofficial25@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 8848456279.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here