അണ്ടർ 23 വനിത ട്വന്റി20: ഗ്രുപ്പ് ചാമ്പ്യൻമാരായി കേരളം ടീം നോക്ക്ഔട്ടിൽ

ഗുവഹാത്തിയിൽ നടക്കുന്ന ദേശീയ അണ്ടർ 23 വനിത ട്വന്റി 20 യിൽ ഗ്രുപ്പ് ചാമ്പ്യൻമാരായി കേരളം ടീം നോക്ക്ഔട്ടിലെത്തി.
ലീഗ് ഘട്ടത്തിന്റെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിന് തോൽപ്പിച്ചാണ് കേരളം നേട്ടം സ്വന്തമാക്കിയത് .
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്
എട്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്.
കേരളത്തിന്റെ ഓപ്പണർമാരായ മാളവിക സാബുവും വൈഷ്ണ എംപിയും മികച്ച മത്സരമാണ് കാഴ്ച വച്ചത് . മാളവിക 27ഉം വൈഷ്ണ 31ഉം റൺസെടുത്തു.അവസാന ഓവറുകളിൽ, വേഗത്തിൽ റൺസുയർത്തിയ കേരളത്തിന്റെ ഇന്നിങ്സ് 124ൽ അവസാനിച്ചു.

ALSO READ:രാജസ്ഥാനെ ബാറ്റിങിന് അയച്ച് ബെംഗളൂരു; ടീമില്‍ മാറ്റമില്ല, ഹസരംഗ ആദ്യ ഇലവനിലെന്ന് സഞ്ജു


21 റൺസെടുത്ത ചക്സു പട്ടേലാണ് ഗുജറാത്തിനായി ഏറ്റവും കൂടുതൽ സ്‌കോർ നേടിയത് . കേരളത്തിന്റെ അജന്യ ടി പി രണ്ടും സ്റ്റെഫ് സ്റ്റാൻലി, അലീന എം പി, ഭദ്ര പരമേശ്വരൻ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു .ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൗട്ട് മത്സരങ്ങൾ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News