ഫിഫ ലോകകപ്പ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നു; 10 ലക്ഷം ടിക്കറ്റുകൾ വിൽപന നടത്തി

fifa-world-cup-ticket-sale

അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. ഇതുവരെ 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ഫിഫ അറിയിച്ചു. ഒക്ടോബര്‍ തുടക്കത്തിലാണ് വില്പന ആരംഭിച്ചത്.

ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയത് യു എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ്. ലോകകപ്പിന് ഈ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. 28 രാജ്യങ്ങളാണ് ഇതുവരെ യോഗ്യത നേടിയത്. അതേസമയം, 48 രാജ്യങ്ങൾക്ക് യോഗ്യത നേടാം. മൊത്തം 212 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഫുട്ബോൾ ഫാൻസ് ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് ഫിഫ അറിയിച്ചു.

Read Also: അഫ്ഗാനോട് തോറ്റ് നാട്ടിലെത്തിയ ബംഗ്ലാദേശ് കളിക്കാരുടെ വാഹനങ്ങള്‍ ആക്രമിച്ചു

ഇംഗ്ലണ്ട്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവയാണ് ടിക്കറ്റ് വാങ്ങിയവയിൽ മുന്നിൽ. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ടൂര്‍ണമെന്റ്. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിലൂടെ ലഭിച്ച 4.5 ദശലക്ഷം അപേക്ഷകരില്‍ നിന്നാണ് ആദ്യ റൗണ്ട് ടിക്കറ്റ് വിജയികളെ തെരഞ്ഞെടുത്തത്. അടുത്ത നറുക്കെടുപ്പ് ഒക്ടോബര്‍ 27-നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News