
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ട്യ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മുൻ ഭാര്യയായ നതാഷ സ്റ്റാൻകോവികിനും മകൻ അഗസ്ത്യയ്ക്കുമായി ഏകദേശം 4 കോടി രൂപ വിലവരുന്ന ആഡംബര കാർ സമ്മാനിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പാണ്ഡ്യ വാങ്ങിയ ലാൻഡ് റോവർ ഡിഫൻഡർ വാഹനത്തിന്റെ വില 4 കോടി രൂപയ്ക്കടുത്തതാണെന്നാണ് സൂചന.
കറുത്ത നിറത്തിലുള്ള ആഡംബര എസ്‌യുവിക്കൊപ്പം നതാഷയും മകൻ അഗസ്ത്യയും പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വാഹനം വാങ്ങിയ ഷോറൂം നവ്നീത് മോട്ടോഴ്‌സ് തന്നെ ആണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
Also Read: അനിശ്ചിതത്വം നീങ്ങി; കൊച്ചിയിൽ ഇന്ന് മഞ്ഞപ്പടയുടെ പോരാട്ടം
ഹർദിക് പാണ്ട്യയും നതാഷയും വിവാഹമോചനം നേടിയെങ്കിലും, മകന്റെ രക്ഷാകർതൃത്വം ഇരുവരും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വ്യക്തിജീവിതത്തിൽ പുതിയ അധ്യായം ആരംഭിച്ച പാണ്ഡ്യ, മഹീക ശർമ്മയുമായുള്ള ബന്ധം സ്ഥിരീകരിച്ച് അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതേസമയം നതാഷ ഫിറ്റ്നസ് യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വീണ്ടും സജീവമാകുകയാണ്.ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായ പാണ്ഡ്യ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


