
69-ാമത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് ഹരിയാന ഭിവാനിയിലെ ഭീം സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. ആകെ 40 ഇനങ്ങളിൽ മത്സരം നടക്കുന്ന മീറ്റ് നവംബർ 30ന് അവസാനിക്കും.
കേരളം, ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് മീറ്റിലെ ഫേവറേറ്റുകൾ. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യൻമാരായ കേരളം ഇക്കുറിയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 71 അംഗ സംഘവുമായി മീറ്റിനെത്തിയ കേരളം 40 ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. ആതിഥേയരായ ഹരിയാനയും രണ്ടും കൽപ്പിച്ചാണ് ട്രാക്കിലിറങ്ങുന്നത്.
ALSO READ : ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടം; ടി20 ലോകകപ്പ് മത്സരത്തിന്‍റെ തീയതിയും വേദിയും പുറത്തുവിട്ട് ഐസിസി
കഴിഞ്ഞതവണ പ്രകടനം മോശമായിരുന്നെങ്കിലും സ്വന്തം തട്ടകത്തിൽ ലഭിക്കുന്ന ആനുകൂല്യവും, കാലാവസ്ഥയുമെല്ലാം തങ്ങൾക്കനുകൂലമാവുമെന്ന് ഹരിയാനക്കാർ കണക്കുകൂട്ടുന്നു. 2024ൽ രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തിയ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും മീറ്റിൽ മികച്ച കായികതാരങ്ങളെ അണിനിരത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

