
സൌദിയിലെ കിങ്സ് കപ്പില്‍ നിന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അല്‍ നസർ പുറത്ത്. ആവേശകരമായ മത്സരത്തില്‍ കരിം ബെൻസേമയുടെ അല്‍ ഇത്തിഹാദ് ആണ് നസറിനെ പരാജയപ്പെടുത്തിയത്. 40 മിനുട്ടിലധികം 10 പേരായി ചുരുങ്ങിയാണ് അല്‍ ഇത്തിഹാദ് കളിച്ചത്.
കരിം ബെന്‍സേമയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാൽ, ആഞ്ചലോയിലൂടെ അല്‍ നസർ സമനില പിടിച്ചു. പക്ഷേ ആദ്യ പകുതിക്ക് മുൻപ് ഇത്തിഹാദ് ലീഡ് പുനഃസ്ഥാപിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, ജോവോ ഫെലിക്‌സ്, കിംഗ്സ്ലി കോമാന്‍ ഉള്‍പ്പെട്ട ശക്തന്മാരായ അല്‍ നസറിന് സമനില നേടാന്‍ കഴിഞ്ഞില്ല. 2-1 എന്ന നേരിയ വിജയമാണ് അൽ ഇത്തിഹാദ് നേടിയത്. തുടർന്ന് അൽ അവ്വൽ പാർക്കിൽ ഇത്തിഹാദ് ഫാൻസിൻ്റെ ആഘോഷം.
Read Also: ഏകദിനം പോയെങ്കിലും ഓസീസിനെതിരെ ടി20 പിടിക്കാന്‍ ഇന്ത്യ; ഇലവന്‍ സാധ്യത ഇങ്ങനെ, സഞ്ജു ഓപണ്‍ ചെയ്യുമോ?
കഴിഞ്ഞ വർഷം ഫൈനലില്‍ അല്‍ നസറിനെ അൽ ഇത്തിഹാദ് പരാജയപ്പെടുത്തിയിരുന്നു. സൈമണ്‍ ഇന്‍സാഗിയുടെ ടീം ഇപ്പോള്‍ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം അല്‍-ഹിലാലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അല്‍ ഹിലാലിനെതിരെ അല്‍-ഒഖ്ദൂദ് കടുത്ത വെല്ലുവിളി സൃഷ്ടിച്ചെങ്കിലും 1-0 എന്ന സ്‌കോറോടെ ഹിലാൽ ജയിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

