ഡ്രീം 11 ന് പകരം ഇന്ത്യൻ ജേ‍ഴ്സിയിൽ ഇനി മുതൽ അപ്പോളോ ടയേ‍ഴ്സ്

Apollo Tyres Sponsor Indian Cricket team

അപ്പോളോ ടയേഴ്‌സ് ഇനി മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേ‍ഴ്സി സ്പോൺസർ. 2027 വരെയാണ് പുതിയ കരാർ. ഒരു മത്സരത്തിന് 4.5 കോടി രൂപയായിരിക്കും അപ്പോളോ ബിസിസിഐക്ക് നൽകുക. മുൻ സ്പോൺസർമാരായ ഡ്രീം 11 നൽകിയിരുന്നത് ഒരു മത്സരത്തിന് 4 കോടി രൂപയായിരുന്നു.

നിലവിൽ സ്പോൺസറില്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനും നിലവിൽ സ്പോൺസർമാരില്ല.

Also Read: കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ജേ‍ഴ്സി സ്പോൺസർ ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.

ഓൺലൈൻ ഗെയിമിങ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്ട് പാസായതോടെ ഓൺലൈൻ ഗെയിമിങ് ആപ്പായ ഡ്രീം 11ന് വിലക്ക് വീ‍ഴുകയായിരുന്നു. അതിനാലാണ് കമ്പനി സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News