
ഇന്ത്യൻ താരം അർഷദീപ് സിംഗിന്റെ പന്തുകൾക്ക് മറുപടി നൽകാനാകാതെ പതറിയ സിക്കിമിനെ പത്തു വിക്കറ്റിന് തകർത്തു മിന്നുന്ന ജയവുമായി പഞ്ചാബ്. ജയ്‌പ്പൂരിൽ നടന്ന മത്സരത്തിൽ വെറും 75 റൺസിന് സിക്കിമിനെ പുറത്താക്കിയ പഞ്ചാബ് വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ അർഷദീപ് സിംഗിന്റെ മാരക ഫോമാണ് സിക്കിമിന് വിനയായത്. അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ഇടങ്കയ്യൻ പേസർ തന്ടെ പത്തോവറിൽ വിട്ടു നൽകിയത് വെറും 34 റൻസുകൾ ആണ്.
വെറും മൂന്നു താരങ്ങൾ മാത്രം രണ്ടക്കം കണ്ട സിക്കിം ബാറ്റിംഗ് നിരയിലെ ടോപ് സ്കോറർ 13 റൺസ് മാത്രം നേടിയ പൾസോർ തമാങ് ആയിരുന്നു എന്നത് പഞ്ചാബിന്റെ ആധിപത്യം വ്യക്തമാക്കുന്നു. 23 ആം ഓവർ തികയുന്നതിനു മുൻപേ ഓൾ ഔട്ട് ആയ സിക്കിമിനെതിരെ പഞ്ചാബിനായി സുഖദീപ് ബജ്വയും മാർകണ്ഡേയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഏഴാമത്തെ ഓവറിൽ ലക്ഷ്യത്തിലെത്തി. നായകൻ പ്രഭാസിമ്രാൻ സിംഗ് അർധശതകം നേടിയപ്പോൾ സഹഓപ്പണർ ഹാർണൂർ സിംഗ് 22 റൻസുകളുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് സി യിൽ മുംബൈക്ക് പിന്നിലായി പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

