
അഡലെയ്‌ഡിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിലേക്ക്. ടെസ്റ്റിന്റെ നാലാം ദിനം അവസാനിച്ചപ്പോൾ 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന ദയനീയ അവസ്ഥയിലാണ്. മത്സരത്തിന്റെ നിയന്ത്രണം പൂർണമായി ഓസ്‌ട്രേലിയയുടെ കൈകളിലാണ്. അവസാന ദിവസം ഓസ്‌ട്രേലിയക്ക് ചരിത്ര വിജയം നേടാനാകുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.പരമ്പരയിൽ ജീവൻ നിലനിർത്താൻ ആതിഥേയർക്ക് ഇനി 228 റൺസ് കൂടി നേടേണ്ടതുണ്ട്. പാറ്റ് കമ്മിൻസും നാഥൻ ലയണും നയിച്ച ശക്തമായ ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയുടെ മികച്ച പ്രകടനമാണ് വിരുന്നുകാരെ പരുങ്ങലിൽ ആക്കിയത്.
Also Read: ചരിത്രത്തിൽ ഇടം നേടി ട്രാവിസ് ഹെഡ് : അഡിലെയ്ഡിൽ ഓസ്‌ട്രേലിയ വൻ ലീഡിലേക്ക്
ഇന്ന് 271/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡും അലക്സ് കേരിയും അഞ്ചാം വിക്കറ്റിൽ 162 റൺസ് കൂട്ടിച്ചേർത്തു. ഹെഡ് 170 റൺസ് നേടിയപ്പോൾ കേരി 72 റൺസുമായി പിന്തുണ നൽകി. എന്നാൽ ഹെഡ് പുറത്തായതോടെയാണ് ഇംഗ്ലണ്ട് തിരിച്ചുവന്നു. അവസാന ആറു വിക്കറ്റുകൾ വെറും 38 റൺസിനു നഷ്ടപ്പെട്ട ഓസ്‌ട്രേലിയ 349 റൺസിന് പുറത്തായി.
Also read: ആഷസ് രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം
എന്നാൽ വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് രണ്ടാം ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെ നഷ്ടമായി. ജോ റൂട്ടും സാക്ക് ക്രോളിയും ചേർന്ന് മൂന്നാം വിക്കറ്റിൽ അർധശതക കൂട്ടുകെട്ട് ഉയർത്തി ഇംഗ്ലണ്ടിനെ 100 കടത്തിയെങ്കിലും, റൂട്ടിനെ വീണ്ടും കമ്മിൻസ് കീഴടക്കി. ടെസ്റ്റുകളിൽ 13-ാം തവണയാണ് റൂട്ട് കമ്മിൻസിനോട് കീഴടങ്ങുന്നത്. ക്രോളി 85 റൺസ് നേടി മികച്ച പ്രതിരോധം തീർത്തുവെങ്കിലും ആവശ്യമായ വലിയ കൂട്ടുകെട്ടുകൾ ഉയരാനായില്ല. നാഥൻ ലയൺ ഹാരി ബ്രൂക്കിനെയും ബെൻ സ്റ്റോക്സിനെയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് കടുത്ത സമ്മർദ്ദത്തിലായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

