മെൽബണിൽ വിക്കറ്റ് മഴ; 14 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയം

Historic win in Melbourn

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ടിന് ചരിത്ര ജയം. മെല്‍ബണില്‍ നടന്ന ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് തോല്‍വികള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിന്‍റെ ജയം. 14 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ളണ്ട് ടെസ്റ്റ് വിജയം നേടുന്നത്. ബാറ്റര്‍മാരുടെ ശവപറമ്പായി മാറിയ മെല്‍ബണ്‍ പിച്ചില്‍ രണ്ട് ദിവസത്തിനുള്ളില്‍ വീണത് 36 വിക്കറ്റുകളാണ്. ആസ്ട്രേലിയ ഉയർത്തിയ 175 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് ദിവസത്തെ കളി ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

ALSO READ: റെക്കോർഡ് ബുക്കുകൾ തിരുത്തി ദീപ്തി ശർമ

സ്കോർ: ആസ്ട്രേലിയ – ഒന്നാം ഇന്നിങ്ങ്സില്‍ 152 റണ്‍സ്, രണ്ടാം ഇന്നിങ്ങ്സില്‍ 132ന് പുറത്ത്, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 110 റണ്‍സ്, രണ്ടാം ഇന്നിങ്ങ്സില്‍ ആറ് വിക്കറ്റിന് 178 റണ്‍സ്. രണ്ട് ഇന്നിങ്ങ്സിലുമായി 7 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്‍റെ ജോഷ് ടോംഗാണ് പ്ലേയര്‍ ഓഫ് ദ മാച്ച്. അഞ്ച് ടെസ്റ്റുകളടങ്ങിയ ആഷസ് പരമ്പര നേരത്തെ തന്നെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. അഞ്ചാം ടെസ്റ്റ് ജനുവരി നാലിന് മുറെ പാർക്കിൽ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News