ആഷസ്: അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ആശങ്ക ഉയർത്തി സിഡ്നിയിലെ പിച്ച്

india-pakistan-asia-cup-final-dubai-pitch-out

ആഷസ് പരമ്പരയുടെ അഞ്ചാം ടെസ്റ്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിനെ പറ്റി ആശങ്കകൾ ഉയരുന്നു. മെൽബൺ ടെസ്റ്റിലെ പിച്ച് വിവാദത്തിനു പിന്നാലെ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ പ്രസംഗം ഉൾപ്പെടെ നിരവധി പ്രസംഗങ്ങളിൽ പോലും ക്രിക്കറ്റ് പിച്ചുകൾക്ക് വലിയ പ്രാധാന്യം ലഭിച്ച പശ്ചാത്തലത്തിൽ ആണ് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുന്ന സിഡ്നിയിലെ പിച്ചിനെ പറ്റി ചോദ്യങ്ങൾ ഉയരുന്നത്. ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പിച്ചിൽ അസാധാരണമായി കനത്ത പുല്ല് കാണപ്പെടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Also Read: ആഷസ് നാലാം ടെസ്റ്റിനു മെൽബണിൽ ഉപയോഗിച്ച പിച്ചിൽ ഐസിസിക്ക് അതൃപ്തി

മെൽബൺ ടെസ്റ്റിലെ പിച്ച് വിവാദത്തിനുശേഷം, ഇത്തവണ പിച്ചിനെച്ചൊല്ലി ക്യൂറേറ്റർമാർ വലിയ സമ്മർദ്ദത്തിലാണ്. കഴിഞ്ഞ വേനലിൽ സിഡ്‌നിയിൽ നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് വെറും രണ്ടര ദിവസത്തിൽ അവസാനിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചീഫ് ക്യൂറേറ്റർ ആഡം ലൂയിസും വേദന്യു എൻഎസ്ഡബ്ല്യു തലവൻ ഡേവിഡ് ഗാലോപ്പും തമ്മിലുള്ള ചർച്ചകളും ഇതിനകം ശ്രദ്ധേ പിടിച്ചുപ്പറ്റി . അടുത്ത ദിവസങ്ങളിൽ കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബാറ്റും ബോളും തമ്മിൽ സമതുലിതമായ മത്സരം ഉറപ്പാക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. അഞ്ചാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിന്റെ യഥാർത്ഥ ആവേശം നൽകുമോ എന്നത് ഇപ്പോൾ പിച്ചിന്റെ അന്തിമ രൂപത്തിലാണ് ആശ്രയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News