
കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഞങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുകയാണെന്നും ടി20 ഫോര്‍മാറ്റില്‍ ആരെയും തോല്‍പിക്കാന്‍ കഴിയുമെന്നും യു എ ഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീം. ഇന്ത്യയെയോ പാകിസ്ഥാനെയോ തീര്‍ച്ചയായും പരാജയപ്പെടുത്താന്‍ കഴിയും. തങ്ങള്‍ക്ക് ഒമാനെ തോല്‍പിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെയോ പാകിസ്ഥാനെയോ ലക്ഷ്യമിട്ട് സൂപ്പര്‍ ഫോറിലേക്ക് കടക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക്, പ്രത്യേകിച്ച് മധ്യ ഓവറുകളില്‍, സഹായം ലഭിക്കും. അബുദാബിയില്‍ അത്രയൊന്നും പ്രതീക്ഷിക്കേണ്ട. ഉച്ചകഴിഞ്ഞുള്ള കളിയില്‍ ഒരുപക്ഷേ വ്യത്യാസമുണ്ടാകാം. കാരണം സ്വാഭാവിക വെളിച്ചത്തില്‍ നേരത്തെ തന്നെ കുറച്ച് സ്വിങ് ലഭിക്കും.
Read Also: ഏഷ്യൻ പോരിന് പടയ്ക്കിറങ്ങാൻ ഇന്ന് ഇന്ത്യ: യുഎഇയെ നേരിടും
യു എ ഇക്ക് പുറത്ത്, തങ്ങള്‍ നന്നായി പന്തെറിയുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യാനും ടോട്ടലുകള്‍ പ്രതിരോധിക്കാനും കഴിയും. എന്നാല്‍ യു എ ഇയില്‍, രണ്ടാം ഇന്നിങ്സില്‍ മഞ്ഞ് വീഴും. ഉയര്‍ന്ന ഈര്‍പ്പത്തില്‍ പന്ത് പിടിക്കാന്‍ ബുദ്ധിമുട്ടാണ്. തന്റെ അഭിപ്രായത്തില്‍, യു എ ഇയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ആദ്യം ബാറ്റ് ചെയ്യുന്നതിനേക്കാള്‍ അല്‍പം എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

