
ഏഷ്യാ കപ്പിൽ ചിരവൈരികളായ ഇന്ത്യാ – പാകിസ്ഥാൻ പോരാട്ടം ഉടൻ. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇതേ വേദിയിൽ പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്.
യുഎഇക്കെതിരെ ജയിച്ച ടീമുമായി തന്നെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്. സ്പിൻ ബൗളർമാർക്ക് അനുകൂലമായിരിക്കും ദുബായിലെ വേഗത കുറഞ്ഞ പിച്ചെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ക്രിക്കറ്റ് മത്സരം എന്നതിനേക്കാളേറെ രാഷ്ട്രീയ വശവും ഇന്ത്യാ പാകിസ്ഥാൻ മത്സരത്തിനുണ്ട്.
Also Read: പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയുടെ പുതിയ തന്ത്രം; ഓപ്പണർമാർ ഒഴികെയുള്ളവർ ഏത് സ്ഥാനത്ത് ഇറങ്ങും?
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ മത്സരത്തിനിറങ്ങുന്നതിനെതിരെ പ്രതിഷേധവുമായി തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മത്സരം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.
പ്ലേയിങ് ഇലവൻ
ഇന്ത്യ : അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (WK), സൂര്യകുമാർ യാദവ് (C), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി
പാകിസ്ഥാൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഫഖർ സമാൻ, സൽമാൻ ആഘ (C), ഹസൻ നവാസ്, മുഹമ്മദ് ഹാരിസ് (WK), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

