
ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ ഹസ്തദാനം ഒഴിവാക്കി വേദി വിട്ട് പാകിസ്ഥാൻ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മറ്റ് മൂന്ന് ടീമുകള്‍ എന്നിവയുടെ ക്യാപ്റ്റന്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
പത്രസമ്മേളനം അവസാനിച്ചപ്പോള്‍, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പതിവ് ഹസ്തദാനങ്ങള്‍ക്കോ ആലിംഗനങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ വേദി വിട്ടു. തത്സമയം സംപ്രേഷണം ചെയ്ത പത്രസമ്മേളനത്തില്‍, ചോദ്യോത്തര സെഷന്‍ അവസാനിച്ചതിന് ശേഷം സല്‍മാന്‍ പുറത്തേക്കുള്ള വാതിലിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടു. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്ന മറ്റ് ക്യാപ്റ്റന്‍മാരുടെ കൈ കുലുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.
Read Also: ഇത് ഇന്ത്യന്‍ മൗറീഞ്ഞോ; ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമോ?
മത്സരത്തിലെ രണ്ട് ശക്തമായ ടീമുകളെ നയിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ക്യാപ്റ്റന്‍മാരായ സൂര്യകുമാര്‍ യാദവിനെയും സല്‍മാന്‍ അലി ആഗയെയും ലക്ഷ്യമിട്ടായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. പാക് നായകന്‍ വേദിയില്‍ നിന്നിറങ്ങി എക്‌സിറ്റ് വാതിലിലൂടെ പുറത്തേക്ക് പോകുന്നതിന് മുമ്പ് ക്യാപ്റ്റന്‍മാരെ പ്രതീക്ഷിച്ച് നില്‍ക്കുകയും കൈകൊടുക്കുന്നതും വീഡിയോയിലുണ്ട്. സല്‍മാന്‍ സൂര്യകുമാറിന്‍റെ കൈകുലുക്കുന്നത് കാണാമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

