
ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ ചാമ്പ്യന്മാരായ കൊറിയയെ തകർത്ത് ഏഷ്യാ കപ്പ് കിരീടം ചൂടി ഇന്ത്യ. ബീഹാറിലെ രാജ്ഗിർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഞായറാഴ്ച നടന്ന ഫൈനലിൽ 4-1 നാണ് നിലവിലെ ചാമ്പ്യന്മാരെ ഇന്ത്യ തകർത്തത്. വിജയത്തോടെ അടുത്ത വർഷം ബെൽജിയവും നെതർലാൻഡ്‌സും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന എഫ്‌ഐഎച്ച് ലോകകപ്പിലേക്ക് ഇന്ത്യ നേരിട്ട് പ്രവേശനം നേടുകയും ചെയ്തു.
സൂപ്പർ 4 ലെ അവസാന മത്സരത്തിൽ ചൈനയെ 7-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരത്തിൽ 4-3 ന് ചൈനയെ മലേഷ്യ പരാജയപ്പെടുത്തി.
Also Read: ‘ഗോട്ടി’ന്റെ കണ്ണുകള്‍ നിറഞ്ഞ നിമിഷങ്ങള്‍; മെസിയുടെ കണ്ണുനീര്‍ വീണ പുല്‍മൈതാനങ്ങള്‍
ഇന്ത്യയ്ക്കായി ദിൽപ്രീത് സിംഗ് (28, 45) ഇരട്ട ഗോളുകൾ നേടിയപ്പോൾ സുഖ്ജീത് സിംഗ് (1), അമിത് രോഹിദാസ് (50) എന്നിവരാണ് ഫൈനലിൽ ഇന്ത്യക്കായി ഗോൾ നേടിയ താരങ്ങൾ. ഡെയ്ൻ സൺ (51)-ാം മിനിറ്റിൽ നേടിയ ഗോളാണ് കൊറിയക്ക് ആശ്വാസമായത്. ഇന്ത്യ സ്വന്തമാക്കുന്ന നാലാമത്തെ ഏഷ്യാകപ്പ് കിരീടമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

