ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പയ്യൻസ്: മിന്നും പ്രകടത്തിന് അഭിഷേക് ശർമ്മക്ക് കിട്ടിയ കിടിലൻ സമ്മാനം; എസ് യു വിയുടെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

suv + abhishek sharma

ഏഷ്യാ കപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് (POTT) അവാർഡ് നേടിയ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ഏഷ്യാ കപ്പിൽ സ്വപ്നതുല്യമായ പ്രകടനമായിരുന്നു 25 കാരനായ അഭിഷേക് കാഴ്ച്ച വച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികളടക്കം 314 റൺസ് നേടി, ടൂർണമെന്‍റിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനായി അദ്ദേഹം തിളങ്ങിയിരുന്നു.

ഇതിന് ട്രോഫിയും ക്യാഷ് റിവാർഡും മാത്രമല്ല ലഭിച്ചത്, പകരം ഹവൽ H9 എന്ന ആഡംബര എസ്‌യുവിയും അഭിഷേക് ശർമ്മക്ക് സമ്മാനമായി കിട്ടി. ചൈനീസ് ഓട്ടോമൊബൈൽ ഭീമനായ ഗ്രേറ്റ് വാൾ മോട്ടോറിൽ (GWM) നിന്നാണ് ലക്ഷങ്ങൾ വിലയുള്ള ഈ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്.

ALSO READ; സൈബർ ആക്രമണത്തിൽ നിന്നും കരകയറുന്നു; ഭാഗികമായി ഉത്പാദനം പുനരാരംഭിക്കാൻ ജാഗ്വാർ ലാൻഡ് റോവർ

ഹവൽ സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ഹവൽ H9 ന്‍റെ വില 142,199.8 സൗദി റിയാലാണ് വിലവരുന്നത്. അതായത് ഏകദേശം 33.6 ലക്ഷം രൂപ. ഇന്ത്യയിൽ ഇതിന് നികുതി കൂടി ചേർത്ത് പിന്നെയും വില ഉയരും.

സമ്മാനം കിട്ടിയ കാറിൽ ശുഭ്മാൻ ഗില്ലിനൊപ്പം ഇരിക്കുന്ന ഫോട്ടോയും സെൽഫികളും അഭിഷേക് ശർമ്മ പോസ്റ്റ് ചെയ്തത് വൈറൽ ആയിരുന്നു. ബംഗ്ലാദേശിനെതിരെ 37 പന്തിൽ നിന്ന് ആറ് ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെടെ 75 റൺസ് നേടിയാണ് അഭിഷേക് ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിലിടം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News