സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, വീരേന്ദർ സെവാഗ് എഷ്യാ കപ്പിനുള്ള കമന്ററി പാനൽ

Asiacup 2025 Commentary Panel

ചൊവ്വാ‍ഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിന്റെ കമന്ററി പാനലിൽ ഇന്ത്യൻ ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, വീരേന്ദർ സെവാഗ് എന്നിവരും മുൻ ബൗളർ ഭരത് അരുണും.

ബുധനാഴ്ച യുഎഇക്കെതിരെയാണ് ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഗവാസ്കർ, സഞ്ജയ് മഞ്ജരേക്കർ, റോബിൻ ഉത്തപ്പ, ബാസിദ് ഖാൻ, വഖാർ യൂനിസ്, വസീം അക്രം, റസ്സൽ അർനോൾഡ്, സൈമൺ ഡൂൾ എന്നിവരും ചാനലിന്റെ കമന്ററി പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Also Read: കെ.പി ഫ്‌ലവറല്ലടാ, ഫയര്‍ ! കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണപ്രസാദ്

സെവാഗ്, ഇർഫാൻ പത്താൻ, അജയ് ജഡേജ, അഭിഷേക് നായർ, സാബ കരീം എന്നിവരാണ് ഹിന്ദി കമന്റേര്‍മാരായി എത്തുന്നവരില്‍ പ്രമുഖര്‍. സൂര്യകുമാർ യാദവാണ് 2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിനെ നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News