ചരിത്രം കുറിച്ച് ആസ്റ്റൺ വില്ല: മാഞ്ചസ്റ്റർ യുണൈറ്റഡിനെയും വീഴ്ത്തി

aston villa

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-1ന്റെ തകർത്തു ആസ്റ്റൺ വില്ല ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചു. 1914ന് ശേഷം ആദ്യമായി തുടർച്ചയായി പത്ത് മത്സരങ്ങളിൽ വിജയം നേടുന്ന ക്ലബ് റെക്കോർഡാണ് ഉനൈ എമറിയുടെ ടീം സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങളിലായി തുടർച്ചയായ വിജയവുമായി വില്ല ഇപ്പോൾ മൂന്നാം സ്ഥാനത്താണ്; ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും ആണ് മുന്നിൽ .

സ്വന്തം തട്ടകമായ വില്ല പാർക്കിൽ ഈ വര്ഷം ലീഗിൽ വില്ലയ്ക്ക് ഒരു തോൽവി മാത്രമാണു നേരിടേണ്ടി വന്നത്. സീസൺ തുടക്കത്തിലെ അഞ്ച് മത്സരങ്ങളിൽ രണ്ട് പോയിന്റ്, മാത്രം നേടി 28 വർഷത്തിനിടയിലെ ഏറ്റവും മോശം തുടക്കം കുറിച്ച വില്ല അതിന് ശേഷം നടന്ന 15 മത്സരങ്ങളിൽ 14 വിജയങ്ങളാണ് നേടിയത്. ഒക്ടോബറിൽ ലിവർപൂളിനോട് 2-0ന് തോറ്റതായിരുന്നു അവസാനമായി പോയിന്റ് നഷ്ടമായ മത്സരം.

ടീം പ്രീമിയർ ലീഗിൽ തുടർച്ചയായി ഏഴ് ജയങ്ങൾ നേടുന്നത് 1989–90 സീസണിന് ശേഷം ആദ്യമാണ്. എല്ലാ മത്സരങ്ങളിലുമായി പത്ത് തുടർച്ചയായ ജയങ്ങൾ 111 വർഷത്തിന് ശേഷമാണ് ആവർത്തിക്കപ്പെടുന്നത്. 1981ന് ശേഷം ആദ്യമായി ലീഗ് കിരീടം നേടാമെന്ന സ്വപ്നമാണ് ഇപ്പോൾ വില്ല ആരാധകർ കാണുന്നത്.

ക്രിസ്മസിന് ശേഷം വില്ലയ്ക്ക് നിർണായക മത്സരങ്ങളാണ് മുന്നിലുള്ളത്. ഡിസംബർ 27ന് ചെൽസിയുമായി സ്റ്റാംഫോർഡ് ബ്രിഡ്ജിലും, മൂന്ന് ദിവസങ്ങൾക്ക് ശേഷം ആഴ്സനലുമായി എമിറേറ്റ്സിലും നടക്കുന്ന മത്സരങ്ങൾ വില്ലയുടെ വിധി നിർണ്ണയിക്കുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News