ഓസീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതാ എ ടീമിന് പരാജയം

ind-w-a-vs-aus-w-a-t20

ഓസ്‌ട്രേലിയയിലെ മക്കേയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതാ എ ടീമിനെതിരെ ഓസ്‌ട്രേലിയന്‍ വനിതാ എ ടീമിന് ജയം. 13 റണ്‍സിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് എടുത്തത്. ഇന്ത്യയുടെ മറുപടി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ ഒതുങ്ങി.

Read Also: റണ്ണൊഴുക്കില്ല; വിവാദമായ ‘ഹണ്ട്രഡ്’ ബ്രാൻഡഡ് ബോളുകൾ ഒഴിവാക്കാൻ ഇംഗ്ലണ്ട്


ഓസീസ് ബാറ്റിങ് നിരയില്‍ അനിക ലീറോയ്ഡിന്റെ അര്‍ധ സെഞ്ചുറി (50) ആണ് നിര്‍ണായകമായത്. ഓപണര്‍മാരായ അലിസ ഹീലി 27ഉം ടഹ്ലിയ വില്‍സണ്‍ 17ഉം റണ്‍സെടുത്തു. ഇന്ത്യയുടെ പ്രേമ റാവത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് കൂടുതല്‍ റണ്ണൊഴുക്ക് തടഞ്ഞത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഈ നേട്ടം. സെയ്മ ഠാക്കൂര്‍, മലയാളി സജന സജീവന്‍ ഒന്നുവീതവും വിക്കറ്റെടുത്തു. മറ്റൊരു മലയാളി താരം മിന്നുമണി മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഉമ ചേത്രി (31), രഘ്വി ബിഷ്ഠ് (33) എന്നിവരാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ രാധ യാദവ് പുറത്താകാതെ 26 റണ്‍സെടുത്തു. സജന പുറത്താകാതെ ഏഴ് റണ്‍സെടുത്തു. എന്നാല്‍ ഇരുവര്‍ക്കും വിജയം സമ്മാനിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News