ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു അഞ്ചാമന്‍, മത്സരം ആരംഭിച്ചത് വൈകി

india-vs-australia-t20-match-abhishek-sharma

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സഞ്ജു സാംസണ്‍ നിലവില്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.

14 ബോളില്‍ 19 റണ്‍സ് എടുത്താണ് അഭിഷേക് പുറത്തായത്. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. സ്‌കോര്‍ 35ല്‍ നില്‍ക്കെയാണ് വിക്കറ്റ് നഷ്ടമായത്. സഹ ഓപണര്‍ ശുഭ്മന്‍ ഗില്‍ മൂന്ന് ബൗണ്ടറികള്‍ നേടി തകര്‍പ്പന്‍ ഫോമിലാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആണ് വണ്‍ ഡൗണ്‍ ഇറങ്ങിയത്. തിലക് വര്‍മയാണ് നാലാമത് ഇറങ്ങുക.

Read Also: കിങ്‌സ് കപ്പില്‍ നിന്ന് അല്‍ നസര്‍ പുറത്ത്; നേരിയ വിജയം സ്വന്തമാക്കി ബെന്‍സേമയുടെ അല്‍ ഇത്തിഹാദ്

ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമിലുണ്ട്. മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഏകദിന പരമ്പരയിലെ തോൽവി മറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ടി20 മത്സരത്തിന് ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News