ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര: വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോണി

badoni

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി യുവതാരം ആയുഷ് ബദോണിയെ ടീമിൽ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്നാണ് 26-കാരനായ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായത്.

ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് ഇന്നിംഗ്സിനിടെ സുന്ദറിന് പരിക്ക് തോന്നുകയായിരുന്നു. അഞ്ച് ഓവർ എറിഞ്ഞ് 27 റൺസ് വഴങ്ങിയതിന് ശേഷം അണ് അദ്ദേഹം മൈതാനം വിട്ടത്. എന്നിരുന്നാലും, പരിക്ക് അവഗണിച്ച് എട്ടാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സുന്ദർ പുറത്താകാതെ നിന്നതോടെ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി.

Also Read: പരുക്ക്, ഋഷഭ് പന്തിന് ഏകദിന പരമ്പര നഷ്ടമാകും: പുതിയ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

വാഷിങ്ടൺ സുന്ദറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ബിസിസിഐ അറിയിച്ചു. അതിന് ശേഷം മാത്രമേ പുനരധിവാസവുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുമാനിക്കൂ എന്നും ബോർഡ് വ്യക്തമാക്കി.

സുന്ദറിന് പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ബദോണി, രണ്ടാം ഏകദിനം നടക്കുന്ന രാജ്കോട്ടിൽ ടീമിനൊപ്പം ചേരും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമുള്ള സ്ഥിരതയുള്ള പ്രകടനങ്ങളുടെ ഫലമായാണ് ബദോണിക്ക് ഈ അവസരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News