ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് വേദി തിരുവനന്തപുരമോ?

ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ മത്സരവേദികളെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിൽ തിരുവനന്തപുരവും ചെന്നൈയും പകരം വേദികളായി പരിഗണനയിൽ. ടൂർണമെന്റ് ആരംഭിക്കാൻ ഇനി മൂന്ന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, ബംഗ്ലാദേശ് ഇന്ത്യയിലെത്തി നിശ്ചയിച്ച മത്സരങ്ങൾ കളിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ, തങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് സൂചന. ഐസിസി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ ഫെബ്രുവരി 7ന് ലോകകപ്പ് ആരംഭിക്കാൻ ഇരിക്കെ, ഇത്രയും അടുത്ത സമയത്ത് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലാണ് നിലവിൽ ശക്തം.

Also Read: ചേസ് മാസ്റ്ററായി തിളങ്ങി കോഹ്‌ലി: റൺവേട്ടയിൽ സംഗക്കാരയെയും മറികടന്നു

വിവിധ റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) ബിസിബിയുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഐസിസിയും ബിസിസിഐയും ചർച്ചകൾ നടത്തിയതായാണ് വിവരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം ഇതിനകം തന്നെ ലോകകപ്പ് വേദികളിൽ ഒന്നാണ്. അധിക മത്സരങ്ങൾ നടത്തുന്നതിൽ തടസ്സമില്ലെന്ന നിലപാടാണ് ടിഎൻസിഎ അറിയിച്ചതെന്നാണ് റിപ്പോർട്ട്. കെസിഎയും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News