
ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ മാനേജര്‍ക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി പ്രമുഖ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം. 2022ലെ വനിതാ ലോകകപ്പിനിടെ ടീം മാനേജ്‌മെന്റിലെ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
മഞ്ജുരുള്‍ ഇസ്ലാം എന്ന മാനേജ്‌മെന്റിന്റെ ഭാഗമായ ആള്‍ ഒരിക്കല്‍ തന്റെ അടുത്ത് വന്ന് തോളില്‍ കൈവച്ച്, ആര്‍ത്തവം എത്ര ദിവസമായെന്ന് ചെവിയില്‍ ചോദിച്ചെന്നും കഴിയുമ്പോള്‍ പറയണമെന്നും പറഞ്ഞതായി താരം യൂട്യൂബ് ചാനലിലെ ഇന്റര്‍വ്യൂയില്‍ പറയുന്നു. മാനേജ്‌മെന്റിന്റെ ഭാഗമായ ഒരാളാണ് തന്നെ ആദ്യമായി മോശമായി സമീപിച്ചതെന്നും ജഹനാര വ്യക്തമാക്കുന്നുണ്ട്.
Also read – സെമിയിൽ ഇന്ത്യയോടേറ്റ തോൽവി വേട്ടയാടുന്നു; ഫൈനൽ കാണാൻ സാധിക്കാതെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി
പലപ്പോഴും കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് തോന്നിയതാണെന്നും എന്നാല്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും ഒരു ടീമെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ കഴിയില്ലെന്നും ജഹനാര പറയുന്നുണ്ട്. തനിക്ക് പലതവണ മോശം പ്രകടനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജഹനാര പറയുന്നു. നിലവില്‍ താരം ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ല. ക്രിക്കറ്റില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
⚠️ Jahanara Alam has accused former team manager Manjurul Islam of sexual harassment.
— ER Saif 🇧🇩 (@ERSaif14) November 7, 2025
She claims Manjurul asked about her menstrual dates and told her to meet him afterward. He also allegedly hugged players tightly instead of handshakes.#BCB #CricketTwitter pic.twitter.com/g1a7oFeGiO

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

