ബാഴ്‌സയുടെ ആ മോഹം നടക്കില്ല; മെസിയുടെ തട്ടകത്തില്‍ പന്ത് തട്ടാനുള്ള അവസരം തട്ടിമാറ്റി ലാലിഗ

barcelona-vs-villarreal-regular-match-miami-laliga

മുൻ സഹതാരം ലയണൽ മെസിയുടെ തട്ടകമായ മിയാമിയില്‍ പന്ത് തട്ടാനുള്ള ബാഴ്സലോണയുടെ മോഹം നടക്കില്ല. വിയ്യാ റിയലും ബാഴ്സലോണയും തമ്മിൽ ഡിസംബറില്‍ തീരുമാനിച്ച സീസണ്‍ മത്സരം ലാലിഗ പിന്‍വലിച്ചു. വിദേശ മണ്ണില്‍ ലീഗ് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ ലാലിഗ ഫാൻസും പ്രധാന എതിരാളിയായ റയൽ മാഡ്രിഡും രംഗത്തെത്തിയിരുന്നു. തുടർന്നാണ് തീരുമാനം.

അമേരിക്കയിലെ ലീഗിന്റെ പങ്കാളിയായ റെലെവെന്റാണ് ഈ തീരുമാനമെടുത്തതെന്ന് ലാലിഗ അവകാശപ്പെട്ടു. ഡിസംബര്‍ 20-നാണ് മത്സരം നിശ്ചയിച്ചിരുന്നത്. സ്‌പെയിനിലെ നിലവിലെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍, ഇത്രയും വലിയ മത്സരം ശരിയായി നടത്താന്‍ സമയമില്ലെന്നും സ്ഥിരീകരിക്കാതെ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത് നിരുത്തരവാദപരമായിരിക്കുമെന്നും റെലെവെന്റ് പ്രസ്താവനയിൽ പറഞ്ഞു.

Read Also: ഇനി രാജാവിന്റെ മകന്‍ ഭരിക്കും; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ആദ്യമായി പോര്‍ച്ചുഗല്‍ അണ്ടര്‍- 16 ടീമില്‍

ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഈ ആഴ്ച വില്‍പ്പനക്കെത്തുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളിലൊന്നിൻ്റെ വിദേശത്ത് നടക്കുന്ന ആദ്യത്തെ റഗുലര്‍ സീസണ്‍ മത്സരമാകാനിരിക്കുകയായിരുന്നു ബാഴ്സ- വിയ്യാ റയൽ പോര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here