ജര്‍മന്‍ മണ്ണില്‍ കരിയറിലെ രണ്ടാം കിരീടം; സൂപ്പര്‍ കപ്പിലൂടെ ഹാരി കെയ്‌നും നേട്ടം

bayern-munich-super-cup-harry-kane-diaz

പുതിയ സീസണ്‍ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള ഫ്രന്‍സ് ബെക്കെന്‍ബ്യൂര്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിഎഫ്ബി സ്റ്റട്ട്ഗാര്‍റ്റിനെയാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ഇതോടെ ബുണ്ടസ്ലിഗക്ക് പിന്നാലെ കരിയറിലെ രണ്ടാം കിരീടം നേടാന്‍ ഹാരി കെയ്‌ന് സാധിച്ചു.


77ാം മിനുട്ടിലാണ് ലൂയിസ് ദിയസ് ഗോള്‍ നേടിയത്. 18ാം മിനുട്ടില്‍ കെയ്ന്‍ ആണ് ബയേണിന്റെ ഗോള്‍ ഓപണിങ് നടത്തിയത്. അതേസമയം, ഇഞ്ചുറി ടൈമിലാണ് സ്റ്റട്ട്ഗാര്‍റ്റ് ഒരു ഗോള്‍ അടിച്ചത്. ജാമി ലെവെലിങ് വകയായിരുന്നു ഈ ഗോള്‍.
മത്സരത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബയേണ്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും നിക്ക് വോള്‍ട്ടിമെഡിനെ ഉപയോഗപ്പെടുത്തി സ്റ്റട്ട്ഗാര്‍റ്റ് തിരിച്ചടിച്ചു. മാനുവല്‍ ന്യൂയറിന്റെ ഗംഭീര സേവ് ഇല്ലായിരുന്നെങ്കില്‍ ഫലം മറിച്ചായിരുന്നു. വോള്‍ട്ടിമെഡിനെ ബയേണ്‍ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ ചര്‍ച്ചാസാധ്യത അടഞ്ഞിട്ടുമില്ല.

Read Also: പരുക്കോ.. എന്ത് പരുക്ക്..; ഗോളും അസിസ്റ്റുമായി തകര്‍ത്താടി മെസി, മയാമിക്ക് വന്‍ ജയം

ലിവര്‍പൂളില്‍ നിന്ന് കഴിഞ്ഞ മാസമാണ് ദിയസ് ബയേണിലെത്തിയത്. ഈ വര്‍ഷത്തെ ക്ലബിന്റെ വലിയ ഡീല്‍ കൂടിയായിരുന്നു ഇത്. ഗോള്‍ നേടിയ ശേഷം ഡിയോഗോ ജോട്ടക്ക് അദ്ദേഹം ആദരമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News