
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു.
ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്സർവറായി സാജൻ കെ. വർഗീസിനെ ബി സി സി ഐ നിയമിച്ചിരിക്കുന്നത്.പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണ് ഉള്ളത്.
ALSO READ: തടവുകാരുടെ വേതന വർദ്ധന കോടതി വിധികളുടെ തുടർച്ച; ദുഷ്പ്രചാരണം തെറ്റെന്ന് തെളിയിച്ച് രേഖകൾ
നേരത്തെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി20 മത്സരത്തിന്റെ ജനറൽ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ: അർജന്റീന ഫുട്ബോൾ അസോസിയേഷൻ അഴിമതി വിവാദത്തിൽ; പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

