വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും വിരമിക്കൽ; വ്യക്തത വരുത്തി ബിസിസിഐ

rohit Virat retierment

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? ആരാധകർക്കിടയിൽ ആശങ്കയുയർത്തി സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ് ഇരു താരങ്ങളുടെയും വിരമിക്കൽ. ഇപ്പോൾ ഇതാ വിഷയത്തിൽ വ്യക്തത വരുത്തി രം​ഗത്തെത്തയിരിക്കുകയാണ് ബിസിസിഐ.

ഈ വർഷത്തെ ഏഷ്യാ കപ്പിനും അടുത്തവർഷത്തെ ടി-20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് ഇപ്പോൾ ലക്ഷ്യം. വിരാട് കോഹ്ലിയുടേയും രോഹിത് ശർമയുടേയും വിരമിക്കലിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും ബിസിസിഐ പ്രതിനിധികളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Also Read: സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്

അടുത്ത ഏകദിന ലോകകപ്പ് വരെ രോഹിതിനും കോഹ്ലിക്കും ഇന്ത്യൻ ടീമിൽ അവസരം നൽകില്ലെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തു വന്നിരുന്നത്. ഐപിഎൽ ടൂർണമെന്‍റിന് ശേഷം ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നില്ല, എന്നാൽ അവസാനം കളിച്ച ഏകദിന ടൂർണമെന്‍റായ ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടി വിജയി ശിൽപിയായത് വിരാട് കോഹ്ലിയാണ്. ഫൈനലിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമയായിരുന്നു കളിയിലെ താരവും.

വൈറ്റ് ബോൾ ക്രിക്കറ്റിൽ അസാധാരണ മികവ് തുടരുന്ന ഇരുവരും ഫോമിലാണെങ്കിൽ ഇന്ത്യൻ ടീമിൻ തുടരണമെന്നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ പോലുള്ളവർ ആവശ്യപ്പെടുന്നത്. ഒക്ടോബറിലാണ് ഇന്ത്യ – ഓസ്ട്രേലിയ ത്രിദിന പരമ്പര നടക്കുന്നത്. ടീമിൽ ഇരുവരുടേയും പ്രകടനങ്ങൾ ബിസിസിഐയും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News