ഫുള്‍ പവറില്‍ ഫൗള്‍ക്‌സ്, സിംബാബ്‌വെ തവിടുപൊടി; ആഫ്രിക്കന്‍ മണ്ണില്‍ വന്‍ജയം കൊത്തിയെടുത്ത് കിവികള്‍

nz-vs-zim-biggest-test-win-new-zealand

ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ എതിരാളികളെ കശക്കിയെറിഞ്ഞ് മികച്ച പ്രകടനം പുറത്തെടുത്ത സകറി ഫൗള്‍ക്‌സിൻ്റെ തോളിലേറി സിംബാബ്‌വെക്കെതിരെ കൂറ്റൻ ജയവുമായി ന്യൂസിലാന്‍ഡ്. കിവികളുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. ഇന്നിങ്‌സിനും 359 റണ്‍സിനുമാണ് ന്യൂസിലാന്‍ഡിന്റെ ജയം. സ്‌കോര്‍: സിംബാബ്‌വെ- 125, 117. ന്യൂസിലാന്‍ഡ്- 601/3 ഡിക്ല.

ഫൗള്‍ക്‌സ് അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് കൊയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്റി രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. പുറത്താകാതെ 47 റണ്‍സ് നേടിയ നിക്ക് വെല്‍ഷ് ആണ് സിംബാബ്‌വെ നിരയില്‍ ടോപ്‌സ്‌കോറര്‍. 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ ആണ് പിന്നീട് രണ്ടക്കം കടന്നത്.

Read Also: കെസിഎൽ: അദാനി ട്രിവാൻഡ്രം റോയൽസ് പോണ്ടിച്ചേരിയിൽ പരിശീലനം ആരംഭിച്ചു

ഫോര്‍മാറ്റിലെ ഏറ്റവും വലിയ തോല്‍വിയാണ് സിംബാബ്‌വെ വഴങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറുമാണിത്. 476 റണ്‍സിന്റെ ലീഡോടെയാണ് ന്യൂസിലാന്‍ഡ് ഡിക്ലയര്‍ ചെയ്തിരുന്നത്. ഓപണര്‍ ഡെവണ്‍ കോണ്‍വേ (153), ഹെന്റി നിക്കോള്‍സ് (150), രചിന്‍ രവീന്ദ്ര (165) എന്നിവർ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ സിംബാബ്‌വെ 28.1 ഓവറില്‍ ഓള്‍ഔട്ടായി. അവസാന ആറ് ടെസ്റ്റുകളും സിംബാബ്‌വെ തോറ്റിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ ഈ പരമ്പരയിലെ നാല് ഇന്നിംഗ്സുകളിലും 170-ല്‍ താഴെ റണ്‍സിനാണ് പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News