
മുന്‍ ആഴ്സണല്‍ യുവതാരം ബില്ലി വിഗാര്‍ അന്തരിച്ചു. ഇംഗ്ലീഷ് നോണ്‍-ലീഗ് മത്സരത്തിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് അന്ത്യം. തലച്ചോറിനേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് മരണമെന്ന് ക്ലബ്ബായ ചിചെസ്റ്റര്‍ സിറ്റി സ്ഥിരീകരിച്ചു. 21 വയസായിരുന്നു.
ശനിയാഴ്ച ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഏഴാം ടയർ മത്സരത്തില്‍ പന്ത് പിച്ചില്‍ നിന്ന് പുറത്തേക്ക് പോകാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഗാറിൻ്റെ തല കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കോമയിലായി. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ മരിച്ചു.
Read Also: രാഷ്ട്രീയ അഭിപ്രായത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സൂര്യകുമാര്‍ യാദവിനോട് ഐ സി സി
ബില്ലി വിഗാറിന്റെ വിയോഗം കാരണം ലൂയിസിനെതിരായ ശനിയാഴ്ച നടക്കാനിരുന്ന ചിചെസ്റ്റര്‍ മത്സരം മാറ്റിവച്ചു. നിര്യാണത്തിൽ ആഴ്സണൽ അനുശോചിച്ചു.
Everyone at Arsenal is devastated by the shocking news that former academy graduate Billy Vigar has passed away.
— Arsenal (@Arsenal) September 25, 2025
All our thoughts are with his family and loved ones at this time.
Rest in peace, Billy ❤️

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

