സഞ്ജുവിന് വീണ്ടും ഓപ്പണിംഗ് വേഷം: ഗില്ലിന്റെ പരിക്ക് താരത്തിന് വഴിയൊരുക്കുമോ?

sanju-samson-ind-vs-oman-asia-cup-2025

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ അവസാന മത്സരം മലയാളി താരം സഞ്ജു സാംസണിന് നിർണ്ണായകമായേക്കും. ഉപനായകൻ ശുഭ്മൻ ഗിൽ പരിക്കിനെ തുടർന്ന് പുറത്തായതായുള്ള റിപ്പോർട്ടുകളാണ് സഞ്ജുവിന് ടീമിലേക്കുള്ള വാതിൽ തുറക്കുന്നത് . ലഖ്നൗവിൽ നടന്ന പരിശീലന സെഷനിടെ കാലിൽ പരിക്കേറ്റ ഗില്ലിനു പകരം സഞ്ജുവിന് വീണ്ടും ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയേക്കും.

Also read: ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു

ലഖ്നൗവിൽ നടക്കേണ്ട നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചെങ്കിലും നാളെ നടക്കുന്ന അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തി ടീമിൽ തിരിച്ചെത്തുക എന്നതാകും സഞ്ജുവിന്റെ ലക്ഷ്യം. അതേസമയം ടി20യിൽ ഗില്ലിന്റെ പ്രകടനം നിരാശാജനകമായിരുന്നു. സെപ്റ്റംബറിൽ നടന്ന ഏഷ്യാകപ്പിന് ശേഷം 15 ഇന്നിംഗ്സുകളിൽ നിന്ന് 300ഇൽ താഴെ റൺസാണ് ഗിൽ നേടിയത്. 25ഇൽ താഴെ ശരാശരിയും അത്ര മികച്ചതല്ലാത്ത സ്ട്രൈക്ക് റേറ്റും ഉള്ള ഗില്ലിനു ഒരു അർധസെഞ്ചുറി പോലും നേടാൻ കഴിഞ്ഞിട്ടില്ല. ഇതോടെ അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഗില്ലിന്റെ സ്ഥാനത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു.

Also read: ധരംശാലയിൽ ഇന്ത്യയുടെ ആധിപത്യം: ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്തു, ടി20 പരമ്പരയിൽ 2–1 ലീഡ്

ഗില്ലിന്റെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങാൻ സഞ്ജു സാംസണിനാണ് സാധ്യത. ഓപ്പണറായി ഇറങ്ങി കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് സെഞ്ചുറികൾ നേടിയിട്ടും ഗില്ലിനെ തിരിച്ചുകൊണ്ടുവന്നതോടെ സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. ഇപ്പോൾ ഗില്ലിന്റെ ഫോം തകർച്ചയും പരിക്കും സഞ്ജുവിന് വീണ്ടും സ്വയം തെളിയിക്കാനുള്ള മികച്ച അവസരമായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News