വുമൺസ് പ്രീമിയർ ലീഗ്: ആർസിബിയുടെ പൂജ വസ്ത്രാകർ പരിക്കേറ്റ് പുറത്ത്

പൂജ വസ്ത്രാകർ

വുമൺസ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തിരിച്ചടിയായി പൂജ വസ്ത്രാകറിന്റെ പരിക്ക്. പേസ് ബൗളിംഗ് ഓൾറൗണ്ടർ പൂജ വസ്ത്രാകർ ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് അടുത്ത രണ്ട് ആഴ്ചത്തേക്ക് മത്സരങ്ങളിൽ നിന്ന് പുറത്താണെന്ന് ആർസിബി ഹെഡ് കോച്ച് മലോലൻ രംഗരാജൻ സ്ഥിരീകരിച്ചു. “മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പൂജ വസ്ത്രാകർ തിരഞ്ഞെടുപ്പിന് ലഭ്യമായിരുന്നില്ല…അവൾക്ക് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചു. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പ്രകാരം, അവൾക്ക് ഇനിയും രണ്ട് ആഴ്ച കൂടി വിശ്രമം ആവശ്യമാണ്. നേരത്തെ തോളിലെ പരിക്കിനെ തുടർന്ന് അവൾ അവിടെ ചികിത്സയിലായിരുന്നു. ഇപ്പോൾ ഹാംസ്ട്രിംഗ് പ്രശ്നമാണ്,” മലോലൻ വ്യക്തമാക്കി.

Also Read: വനിതാ പ്രീമിയർ ലീഗ്: ക്യാമറാമാനോട് അസ്വസ്ഥത പ്രകടിപ്പിച്ച് സ്മൃതി മന്ദാന

ഇതിനിടെ, മുംബൈ ഇന്ത്യൻസിനും പരിക്കിന്റെ ആശങ്ക ഉണ്ടായി. ഓൾറൗണ്ടർ ഹെയ്ലി മാത്യൂസ് തോളിലെ പരിക്കിൽ നിന്ന് പൂർണമായി മുക്തയാകാത്തതിനാൽ ആദ്യ മത്സരത്തിൽ കളിക്കാനായില്ലെന്ന് മുംബൈ ഹെഡ് കോച്ച് ലിസ കെയ്റ്റ്‌ലി അറിയിച്ചു. “അവളുടെ തോളിന്റെ അവസ്ഥ പൂർണമായും ഭേദമായിട്ടില്ല. പരിശീലനത്തിനിടെ ചെറിയൊരു സ്ട്രെയിൻ ഉണ്ടായി. കളിക്കാൻ അവൾ ഏറെ അടുത്തായിരുന്നു, പക്ഷേ ഇന്നത്തെ മത്സരത്തിന് അത് അല്പം റിസ്കായിരുന്നു. നാളെ അവളുടെ നില വിലയിരുത്തും. കളിക്കാൻ അവൾ വളരെ അടുത്താണ്,” ലിസ പറഞ്ഞു. ഉദ്ഘാടന മത്സരത്തിലെ നേരിയ തോൽവിക്ക് പിന്നാലെ, നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്സ് ഇന്ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News