നമീബിയയ്ക്കെതിരെ ജയം മാത്രമല്ല, പുതിയ റെക്കോർഡും കുറിച്ച് ഇന്ത്യ

India_Namibia_records

ടി20 ലോകകപ്പിൽ ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വമ്പൻ ജയമാണ് ഇന്ത്യ നമീബിയയ്ക്കെതിരെ നേടിയത്. ഈ ചാംപ്യൻഷിപ്പിലെ രണ്ടാമത്തെ വിജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. നമീബിയയ്ക്കെതിരെ ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 209 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ നമീബിയയുടെ പോരാട്ടം 18.2 വറിൽ 116 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ പുതിയൊരു റെക്കോർഡും സൂര്യകുമാറും സംഘവും കുറിച്ചു. ടി20 ലോകകപ്പിൽ റൺസ് മാർജിനിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 93 റൺസിനാണ് നമീബിയയെ ഇന്ത്യ തോൽപ്പിച്ചത്. 2012ലെ ലോകകപ്പിൽ കൊളംബോയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 90 റൺസ് വിജയമെന്ന നേട്ടമാണ് ഇന്ത്യ, നമീബിയയ്ക്കെതിരെ മറികടന്നത്.

Also Read- T20 World Cup 2026: സൂപ്പർ പാണ്ട്യ; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ വിജയം

ഹർഭജൻ സിങിന്‍റെ തകർപ്പൻ ബോളിങ് പ്രകടനമാണ് അന്ന് ഇന്ത്യയ്ക്ക് തുണയായത്. നാലോവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഭാജി അന്ന് നേടിയത്. ഇതിൽ രണ്ട് ഓവറുകൾ മെയ്ഡനായിരുന്നു. 55 റൺസെടുത്ത രോഹിത് ശർമ്മയും 45 റൺസെടുത്ത ഗംഭീറും 40 റൺസെടുത്ത കോഹ്ലിയുമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News