ഇനി ടെസ്റ്റാവേശം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യ റെഡി; മത്സരങ്ങൾ എവിടെ കാണാം?

Shubman Gill

ഓസീസിനെ അവരുടെ മടയിൽ വീഴ്ത്തിയ ടീം ഇന്ത്യയുടെ പോരാട്ടം ഇനി ടെസ്റ്റിൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇനി മാറ്റുരയ്ക്കുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നവംബർ 14ന് കൊൽക്കത്തയിൽ നടക്കും. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര. നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കളാണ് ദക്ഷിണാഫ്രിക്ക.

2027 ജൂണിൽ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഡബ്ല്യുടിസി 2027 ഫൈനൽ ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും പോരിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ 2-2ന് സമനിലയും നാട്ടിൽ വെസ്റ്റ് ഇൻഡീസിനെ 2-0ന് പരാജയപ്പെടുത്തിയ ഇന്ത്യ, നിലവിൽ 61.90 ശതമാനം പോയിന്റുമായി ഡബ്ല്യുടിസി 2025-27 പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ശുഭ്മാൻ ഗില്ലിന് പുറമെ, യുവതാരം സായ് സുദർശൻ, സ്റ്റാർ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, പേസ് ബൗളർ മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.

Also Read- ഇഷാൻ കിഷൻ പാതിരാത്രിയിൽ ഹാർദിക് പാണ്ഡ്യയുടെ വീട്ടിൽ; ഐപിഎൽ കൂടുമാറ്റ ചർച്ചകളോയെന്ന് ആരാധകർ

വിക്കറ്റ് കീപ്പർ ബാറ്ററും വൈസ് ക്യാപ്റ്റനുമായ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ കരുത്താകും. ജൂലൈയിൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഇടതുകാലിനേറ്റ പരിക്കിൽ നിന്ന് മുക്തനായാണ് പന്ത് തിരിച്ചെത്തുന്നത്. യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവദത്ത് പടിക്കൽ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറൽ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരും ഇന്ത്യയുടെ കരുത്താണ്. പേസർമാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഇന്ത്യയുടെ ബൗളിംഗ് നിരയെ നയിക്കും. ആകാശ് ദീപാണ് ടീമിലെ മറ്റൊരു ഫാസ്റ്റ് ബൗളർ. ഇടംകൈയൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ തുറുപ്പ്ചീട്ടാകും.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2025: മത്സരക്രമവും സമയവും

ഇന്ത്യ vs ദക്ഷിണാഫ്രിക്ക- ഒന്നാം ടെസ്റ്റ്

നവംബർ 14 വെള്ളി – നവംബർ 18, ചൊവ്വ

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

മത്സരം ആരംഭിക്കുന്നത്- രാവിലെ 09.30

ഇന്ത്യ vs ദക്ഷിണാഫ്രിക്ക- രണ്ടാം ടെസ്റ്റ്

നവംബർ 22 ശനി – നവംബർ 26 ബുധൻ

ബർസപാര ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി

മത്സരം ആരംഭിക്കുന്നത്- രാവിലെ 09.30

സ്ക്വാഡുകൾ

ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് സ്ക്വാഡ്: ടെംബ ബവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, വിയാൻ മുൾഡർ, സെനുരൻ മുത്തുസാമി, കഗിസോ റബാഡ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്ൻ (വിക്കറ്റ് കീപ്പർ).

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2025: തത്സമയ സംപ്രേക്ഷണം

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് 2025 മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

മത്സരത്തിൻ്റെ തത്സമയ സ്ട്രീമിംഗ് ഇന്ത്യയിൽ ജിയോഹോട്ട്സ്റ്റാർ (JioHotstar) ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകും.

Keywords- India vs South Africa, how to watch live, live streaming free, Hotstar, JioCinema, IND vs SA live

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News