IPL Auction | പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ വെങ്കിടേഷ് അയ്യർ ആർസിബിയിൽ; വില 7 കോടി രൂപ

venkitesh_ayyar

വെങ്കിടേഷ് അയ്യർ ഐപിഎല്ലിൽ ഇനിമുതൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കും. അബുദാബിയിൽ നടന്ന മിനി താരലേലത്തിൽ ഏഴ് കോടി രൂപയ്ക്കാണ് വെങ്കിടേഷ് അയ്യരെ ആർ സി ബി സ്വന്തമാക്കിയത്. രണ്ടു കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന വെങ്കിടേഷ് അയ്യർക്കുവേണ്ടി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് ആദ്യ രംഗത്തുണ്ടായിരുന്നത്.

എന്നാൽ പിന്നീട് ആർ സി ബി രംഗത്തെത്തിയതോടെ, കളി മാറുകയായിരുന്നു. വൈകാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചുളുവിൽ അയ്യരെ വീണ്ടും ടീമിൽ എത്തിക്കാമെന്ന പ്രതീക്ഷയിൽ ലേലത്തിൽ ചേർന്നു. ഒടുവിൽ ആർസിബി 7 കോടി രൂപയ്ക്ക് അയ്യരെ സ്വന്തം കൂടാരത്തിൽ എത്തിച്ചു.

നേരത്തെ ഓസീസ് താരം കാമറൂൺ ഗ്രീൻ റെക്കോർഡ് തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയിരുന്നു. ഐപിഎല്ലിലെ റെക്കോർഡ് തുകയായ 25.20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കെകെആർ സ്വന്തമാക്കിയത്. രണ്ടു കോടി രൂപ മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന ഗ്രീനിന് വേണ്ടി വാശിയേറിയ ലേലംവിളിയാണ് നടന്നത്. മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്സ്, രാജസ്ഥാൻ റോയൽസ് എന്നിവരും ഗ്രീനിന് വേണ്ടി വാശിയോടെ രംഗത്തുണ്ടായിരുന്നു.

Also Read- ഐപിഎൽ 2026 ലേലം: അബുദാബിയിൽ ഇന്ന് താരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം

സർഫ്രാസ് ഖാൻ, രച്ചിൻ രവീന്ദ്ര, വിയാൻ മുൾഡർ എന്നിവരെ സ്വന്തമാക്കാൻ ഒരു ടീമും മുന്നോട്ടുവന്നില്ല. ലങ്കൻ താരം വനിന്ദു ഹസരംഗയെ രണ്ടുകോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി. ക്വിന്‍റൺ ഡികോക്കിനെ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News